കണ്ണീരണിഞ്ഞ് പരപ്പനങ്ങാടി; താനൂർ ബോട്ടപകടത്തിൽ മരിച്ച 22 പേരിൽ 12 പേരും ഒരു കുടുംബത്തിലെ അംഗങ്ങൾ

മലപ്പുറം: താനൂരിൽ ബോട്ട് അപകടത്തെ തുടർന്ന് 22 പേർക്ക് ജീവൻ നഷ്ടപ്പെട്ടപ്പോൾ ഇവരിൽ 12 പേരും ഒരു കുടുംബത്തിലെ അംഗങ്ങൾ. പരപ്പനങ്ങാടി സ്വദേശി പുത്തൻകടപ്പുറത്ത് കുന്നുമ്മൽ സൈതലവിയുടെ കുടുംബത്തെയാണ് അപകടത്തിൽ പുഴ കവർന്നെടുത്തത്.

ഞായറാഴ്ച ദിവസം ആഘോഷിക്കാൻ വൈകുന്നേരത്തോടെ താനൂരിൽ എത്തിയതായിരുന്നു ഇവർ.

സൈതലവിയുടെ ഭാര്യ ഭാര്യ സീനത്ത് 43, മക്കളായ അസ്ന 18, ഷംനാ 16, ഷഫ്ല(13) , ഫിദ ദിൽന( 8) , സൈതലവിയുടെ സഹോദരൻ സിറാജിന്‍റെ ഭാര്യ റസീന 27,

മക്കളായ ഷഹറ (8), ഫാത്തിമ റിഷിദ ( 7), നയറ ഫാത്തിമ. സൈതലവിയുടെ സഹോദരി നുസ്രത്തിന്‍റെ മകൾ ഒന്നര വയസുള്ള ആയിഷ മഹറിൻ,

ഇവരുടെ ബന്ധു അവിൽ ബീച്ചിൽ കുന്നുമ്മൽ വീട്ടിൽ ജാബിറിന്‍റെ ഭാര്യ കുന്നുമ്മൽ ജെൽസിയ (42), മകൻ ജരീർ എന്നിവരാണ് മരിച്ചത്.

സൈതലവിയും സഹോദരൻ ജാബിറും ഉല്ലാസയാത്രയ്ക്ക് പോയിരുന്നില്ല. താനൂർ അപകടത്തിൽ ബന്ധുക്കളായ 12 പേർ മരിച്ചെന്ന വാർത്ത ഞെട്ടലോടെയാണ് പരപ്പനങ്ങാടിക്കാർ കേട്ടത്.

സീനത്തും മക്കൾക്കും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടതറിഞ്ഞ ആഘാതത്തിലാണ് നാട്യ

ബോട്ട് അപകടത്തിൽ മരിച്ചവരുടെ പോസ്റ്റ് മോർട്ടം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അഞ്ച് കേന്ദ്രങ്ങളിലായാണ് പോസ്റ്റ് മോർട്ടങ്ങൾ നടക്കുന്നത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ് മോർട്ടം നടക്കുന്നത്.

നടപടികൾ പൂർത്തിയാക്കി പരമാവധി വേഗത്തിൽ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകാനുള്ള ശ്രമമാണ് അധികൃതർ നടത്തുന്നത്.ഏറ്റവും അവസാനം ലഭിക്കുന്ന വിവരമനുസരിച്ച് 22 പേർക്കാണ് ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്.

മരിച്ചവരിൽ ഏഴ് കുട്ടികളും മൂന്ന് സ്ത്രീകളും ഉൾപ്പെടും. ഞായറാഴ്ച ദിവസമായതിനാൽ ഉല്ലാസയാത്രക്കായി കൂടുതൽപേർ എത്തിയിരുന്നെന്നാണ് റിപ്പോട്ട്.

വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തിൽ ഏഴ് പേരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരിലും കൂടുതൽ കുട്ടികളാണ്.

Related posts

Leave a Comment