രജൗറി: ജമ്മു കശ്മീരിലെ രജൗറിയില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യൂ. നാല് സൈനികര്‍ക്ക് പരിക്കേറ്റു.
ഭീകര വിരുദ്ധ നടപടിക്കിടെ ഭീകരര്‍ സ്ഥാപിച്ച ബോംബ് പൊട്ടിയാണ് അപകടമെന്ന നോര്‍ത്തേണ്‍ കമാന്‍ഡ് വ്യക്തമാക്കി.
പരിക്കേറ്റവരെ ഉദ്ധംപുരിലെ കമാന്‍ഡ് ആശുപത്രിയിലേക്ക് മാറ്റി. ഭീകരരെ നേരിടാന്‍ കൂടുതല്‍ സേനയെ അയച്ചുവെന്നും സൈന്യം വ്യക്തമാക്കി.
തോട മേഖലയില്‍ ഭീകരര്‍ സൈിക ട്രക്ക് ബോംബ് വച്ച് തകര്‍ക്കാന്‍ പദ്ധതിയിടുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് സൈനിക നടപടി തുടങ്ങിയത്.
രജൗറിയിലെ കാണ്ഡി വനത്തില്‍ ഭീകരര്‍ തമ്ബടിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് ഈ മാസം മൂന്നിന് സൈന്യം നടപടി തുടങ്ങിയത്.
ഇന്നു രാവിലെ 7.30 ഓടെ വനത്തിനുള്ളിലെ ഒരു ഗുഹയില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി കണ്ടെത്തി. ഇതിനിടെയായിരുന്നു സ്ഫോടനം.
ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു.