‘ദി കേരള സ്റ്റോറി’ ചരിത്രപരമായ സിനിമയല്ലല്ലോ, മതേതര കേരള സമൂഹം ചിത്രം സ്വീകരിച്ചോളും; ഹൈക്കോടതി പരാമർശം

കൊച്ചി: കേരള സ്റ്റോറി സിനിമാ പ്രദർശനത്തിന് വിലക്കില്ല. സിനിമയുടെ പ്രദർശനം സ്റ്റേ ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയ കേളാ ഹൈക്കോടതി ഹർജിക്കാരുടെ ആവശ്യം തളളി.

വിവാദ പരാർമശമുളള ടീസർ പിൻവലിക്കുന്നതായി നിർമാണ കമ്പനി തന്നെ അറിയിച്ച സാഹചര്യത്തിൽ പ്രദർശനവിലക്ക് വേണ്ടെന്നാണ് കോടതി വ്യക്തമാക്കിയത്.

ദ കേരള സ്റ്റോറി എന്ന സിനിമ പ്രദശിപ്പിക്കുന്നത് കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന് കേരള ഹൈക്കോടതി. ചിത്രത്തിന്‍റെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ എത്തിയ ഹർജികൾ പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ദ കേരള സ്റ്റോറി എന്ന ചിത്രം സമൂഹത്തിന് എങ്ങനെ എതിരാകുമെന്ന് കേസ് പരിഗണിക്കവെ കോടതി ചോദിക്കുകയുണ്ടായി. ചിത്രം സെൻസർ ബോർഡിന്‍റെ അടക്കം എല്ലാ പരിശോധകൾക്കും ശേഷമാണ് പ്രദശനത്തിന് എത്തിയിരിക്കുന്നത്.

കേരള സ്റ്റോറി ഒരു ചരിത്ര സിനിമയല്ല മറിച്ച് ഫിക്ക്ഷണൽ ചിത്രമാണ്. ഇത് ഒരു സാങ്കൽപികം മാത്രമാണെന്നും കോടതി പറഞ്ഞു.അതുകൊണ്ട് തന്നെ ഇത് കുറ്റകരമല്ല.

രാജ്യത്തെ നിയമം അനുസരിച്ച് ഏത് ഒരാൾക്കും തന്‍റെ മതത്തിൽ വിശ്വസിസിക്കാനും ആ മതത്തിലെ ദൈവം അതാണ് ഏകദൈവം എന്ന് വിശ്വസിക്കാനും അവകാശം ഉണ്ട്.

ആ മതം പ്രചരിപ്പിക്കാനും അവകാശം ഉണ്ട്. ആ സാഹചര്യത്തിൽ ‘അള്ളാഹു’ ഏക ദൈവം എന്ന് പറയുന്നത് എങ്ങനെ കുറ്റകരമാകുമെന്നും കോടതി ചോദിച്ചു. നിയമാനുസൃത സംവിധാനം സിനിമ കണ്ട് വിലയിരുത്തിയതാണ്.

ചിത്രത്തിന്‍റെ ടീസർ ഇറങ്ങിയത് നവംബറിലാണ്. ആരോപണവുമായി വരുന്നത് ഇപ്പോഴല്ലേയെന്നും കോടതി ചോദിച്ചു.

അതേസമയം നിഷ്കളങ്കരായ ജനങ്ങളുടെ മനസ്സിൽ വിഷം കുത്തിവയ്ക്കുകയാണ് ചിത്രത്തിലൂടെയെന്ന് ഹർജിക്കാർ വാദിച്ചു. കുറ്റകരമായ എന്താണ് ട്രെയിലറിലുള്ളതെന്ന് ഹർജിക്കാരോട് കോടതി ചോദിച്ചു. ചിത്രത്തിന്‍റെ ടീസറും ട്രെയിലറും ഹൈക്കോടതി പരിശോധിച്ചു.

ഇസ്ലാം മതത്തിനെതിരെ ചിത്രത്തിന്‍റെ ട്രെയിലറിൽ പരാമർശം ഒന്നും ഇല്ല. ഐഎസിനെതിരെയല്ലെ പരാമർശം ഉളളതെന്നും കോടതി ചോദിക്കുകയുണ്ടായി.

അതേസമയം, മുമ്പും ഇത്തരം ഓർഗനൈസേഷൻസിനെപ്പറ്റി എത്ര അധികം സിനിമകൾ വന്നിരിക്കുന്നു.

ഹിന്ദു സന്യാസിമാർക്കെതിരെയും ക്രിസ്ത്യൻ വൈദികർക്കെതിരെയും മുമ്പ് പല സിനിമകളിലും പരാമർശങ്ങളും മറ്റും ഉണ്ടായിട്ടുണ്ടല്ലോയെന്ന് കോടതി ചോദിച്ചു.

Related posts

Leave a Comment