ഇടുക്കി: ഇടുക്കിയില്‍ 23 കാരന് കോവിഡ് സ്ഥിരീകരിച്ചു. നിലമ്ബൂരില്‍ നിന്നാണ് യുവാവിന് രോഗം പിടിപെട്ടതെന്ന് സംശയം. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുകയായിരുന്നു. ഇതോടെ ഇയാള്‍ ജോലി ചെയ്തിരുന്ന നിലമ്ബൂര്‍ ചന്തക്കുന്ന് ഇസാഫ് മൈക്രാ ഫിനാന്‍സ് ശാഖയിലെ 9 ജീവനക്കാരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോറന്റെനില്‍ പ്രവേശിപ്പിച്ചു.
മലപ്പുറം ജില്ലയില്‍ ആദ്യ കൊവിഡ് സ്ഥിരീകരിച്ചത് മുതല്‍ ഭവന സന്ദര്‍ശനം നിര്‍ത്തിയിരുന്നതായി സ്വകാര്യ ധനകാര്യ സ്ഥാപന നടത്തിപ്പുകാര്‍ വിശദീകരിക്കുന്നുണ്ട്. എന്നാലും മുന്‍കരുതല്‍ നര്‍പടികളുടെ ഭാഗമായാണ് 9 ജീവനക്കാരെ നിരീക്ഷണത്തിലാക്കിയത്.
അതേസമയം ഇടുക്കിയിലെ സ്ഥിതി നിലവില്‍ ആശങ്ക ജനകമാണെന്ന് ഡീന്‍ കുര്യാക്കോസ് എം പി പ്രതികരിച്ചു. ജില്ലയിലെ പരിശോധനകളുടെ എണ്ണം കൂട്ടണം. പരിശോധന ഫലം അന്ന് തന്നെ കിട്ടാന്‍ നടപടി വേണമെന്നും ഡീന്‍ കുരിയാക്കോസ് ആവശ്യപ്പെട്ടു. രോഗ വ്യാപനത്തിന്റെ സാഹചര്യത്തില്‍ അതീവ ജാഗ്രതയാണ് ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്.