ന്യൂഡൽഹി: വിമാനത്തിലെ മൂത്രമൊഴിക്കൽ വിവാദങ്ങൾക്ക് ശേഷം വീണ്ടും വിവാദങ്ങളിൽ കുടുങ്ങി എയർ ഇന്ത്യ.
പൈലറ്റ് വിമാനത്തിന്റെ കോക്പിറ്റിൽ തന്റെ വനിതാ സുഹൃത്തിനെ കയറ്റിയതായാണ് ഇപ്പോൾ ഉയർന്നിരിക്കുന്ന പരാതി. കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ ദുബായ്‌യിൽ നിന്നും ഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായിരിക്കുന്നതെന്നാണ് പരാതി.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. നേരിട്ട് ഹാജരാകാൻ വിമാന ജിവനക്കാർക്ക് ഡിജിസിഎ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിൽ എയർ ഇന്ത്യയും പ്രത്യേക സമിതി രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.