ന്യൂയോര്‍ക്ക്: വിദേശത്ത് രണ്ടുമലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. അമേരിക്ക ചിക്കാഗോയിലെ ഡെസ്പ്ലെയിന്‍സില്‍ താമസിക്കുന്ന മാന്നാനം സ്വദേശി സെബാസ്റ്റ്യന്‍ വല്ലാത്തറക്കല്‍ (44 വയസ്), ലണ്ടനില്‍ താമസിക്കുന്ന വെളിയനൂര്‍ സ്വദേശി അനൂജ് കുമാര്‍ (41 വയസ്) എന്നിവരാണ് മരിച്ചത്.
കോട്ടയം മാന്നാനം സ്വദേശിയായ സെബാസ്റ്റ്യന്‍ കഴിഞ്ഞ 11 വര്‍ഷമായി ഡിസ്പ്ലൈന്സിലാണ് കുടുംബമായി താമസിക്കുന്നത്. ജൈനമ്മ ആണ് ഭാര്യ. ഏക മകന് ജിതിന് സെബാസ്റ്റ്യന്‍, മരുമകള്‍ അഞ്ചു ജോസഫ്, കൊച്ചുമകന് ജോയല്‍ ജിതിന്. സഹോദരങ്ങള്‍: പരേതയായ സിസിലി കോശി, മേരി, പരേതനായ അഗസ്റ്റിന്, എല്‍സമ്മ.സംസ്കാരം പിന്നീട് നടത്തും.
രണ്ടാഴ്ചയായി അനൂജ് കുമാര്‍ കോവിഡ് രോഗബാധിതനായി ചികിത്സയിലായിരുന്നു. അനൂജ് കുമാറിെന്റ കുടുംബം നാട്ടിലാണുള്ളത്.