കായംകുളം കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

ആലപ്പുഴ:  കായംകുളം കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു.

മഹാദേവികോട് പാരൂര്‍പ്പറമ്പില്‍ പരേതനായ പ്രദീപിന്റെ മകന്‍ ദേവപ്രദീപ് (14), ചിങ്ങോലി ലക്ഷ്മീനാരായണത്തില്‍ അശ്വനി മോഹന്റെ മകന്‍ വിഷ്ണുനാരായണന്‍ (15), ചിങ്ങോലി അമ്പാടി നിവാസില്‍ ഗൗതം കൃഷ്ണ (14) എന്നിവരാണ് മരിച്ചത്.

ആറാട്ടുപുഴ കിഴക്കേക്കര ചൂളത്തെരുവിന് തെക്ക് കുരിശ്ശടിക്കു പടിഞ്ഞാറായാണു സംഭവം.വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെ കുട്ടികള്‍ ഇവിടെ നില്‍ക്കുന്നതു നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

സന്ധ്യയായിട്ടും വീട്ടില്‍ എത്താതിരുന്നതിനാല്‍ വീട്ടുകാര്‍ ഫോണില്‍ വിളിച്ചിട്ടും പ്രതികരണം ഉണ്ടായില്ല.

തുടര്‍ച്ചയായി ഫോണ്‍ ശബ്ദം കേട്ട് സമീപവാസി എത്തിയപ്പോഴാണ് ഇവരുടെ വിദ്യാര്‍ഥികളുടെ വസ്ത്രം കണ്ടെത്തുന്നത്.കായംകുളത്തു നിന്നെത്തിയ അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്നു നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 9.45 ഓടെ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി. മൂന്നാമത്തെയാളിനായി രാത്രി വൈകിയും തിരച്ചില്‍ തുടര്‍ന്നു. തുടര്‍ന്ന്, വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Related posts

Leave a Comment