ബംഗളൂരുവില്‍ കോവിഡ്​ രോഗി ആശുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു

ബംഗളൂരു: കോവിഡ്​ ബാധയെ തുടര്‍ന്ന്​ ചികിത്സയിലിരിക്കുന്ന രോഗി ആശ​ുപത്രി കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. ബംഗളൂരുവിലെ വിക്​ടോറിയ ആശുപത്രിയില്‍ തിങ്കളാഴ്​ച രാവിലെയാണ്​ സംഭവം.

50 കാരനായ കോവിഡ്​ രോഗി അഞ്ചാം നിലയിലെ ട്രോമ വാര്‍ഡില്‍ നിന്നും താഴേക്ക്​ ചാടുകയായിരുന്നു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു.

വൃക്കരോഗിയായ ഇയാളെ ശ്വാസ തടസത്തെ തുടര്‍ന്നാണ്​ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. തുടര്‍ന്ന്​ നടത്തിയ പരിശോധനയില്‍ കോവിഡ്​ പോസിറ്റീവാണെന്ന്​ ക​െണ്ടത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസ്​ അന്വേഷണം നടത്തുന്നുണ്ട്​.

Related posts

Leave a Comment