പൊലീസ് കസ്റ്റഡില്‍ നിന്നിറങ്ങി ഓടിയ യുവാവ് ട്രാന്‍സ്‌ഫോര്‍മറില്‍ കയറി വൈദ്യുതാഘാതമേറ്റ് തെറിച്ചുവീണു

തൃശൂര്‍; പൊലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിന് വൈദ്യുതാഘാതമേറ്റു. സംഭവം നടന്നത് തൃശൂര്‍ ചാലക്കുടിയിലാണ്.

പൊലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് സ്റ്റേഷനില്‍നിന്ന് ഇറങ്ങി ഓടി ട്രാന്‍സ്‌ഫോര്‍മറില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.

ചാലക്കുടി സ്വദേശിയായ ഷാജിയെ കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡില്‍ ബഹളമുണ്ടാക്കിയതിനായിരുന്നു കസ്റ്റഡിയിലെടുത്തത്.

ട്രാന്‍സ്ഫോര്‍മറില്‍ കയറിയ ഷാജിക്ക് വൈദ്യുതാഘാതമേല്‍ക്കുകയും തെറിച്ച്‌ വീണ് പരുക്കേല്‍ക്കുകയുമായിരുന്നു.

തുടര്‍ന്ന് സാരമായി പരിക്കേറ്റ ഷാജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.