തായ്വാന്: 70 ചൈനീസ് സൈനിക വിമാനങ്ങളും 11 നാവിക കപ്പലുകളും തായ്വാന് ചുറ്റും കറങ്ങുന്നതായ് പ്രതിരോധ മന്ത്രാലയം കണ്ടെത്തി.
തിങ്കളാഴ്ച രാവിലെ 6 മണിയോടെയായിരുന്നു സംഭവം. സായുധ സേനകള്‍ ഇതിന്റെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
70 PLA വിമാനങ്ങളും തായ്വാന് ചുറ്റുമുളള 11 PLAN കപ്പലുകളും ഇന്ന് രാവിലെ 6 മണിയോടെ കണ്ടെത്തി. ROc സായുധ സേന സ്ഥിതിഗതികള്‍ നിരീക്ഷക്കുകയാണ്.
ഈ പ്രവര്‍ത്തനങ്ങള്‍ക്ക് മറുപടി നല്കാന് CAP വിമാനങ്ങള്‍ നാവികസേനയുടെ കപ്പലുകള്‍ കര അധിഷ്ഠിത മിസൈല്‍ സംവിധാനങ്ങള്‍ എന്നിവയെ ചുമതലപ്പെടുത്തുകയും ചെയ്തു.
തായ്വാനിലെ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു.
കണ്ടെത്തിയ വിമാനങ്ങളില്‍ 35 എണ്ണം തായ്വാന് കടലിടുക്കിന്റെ മധ്യരേഖ കടന്ന് തെക്കുപടിഞ്ഞാറന്‍ , തെക്കുകിഴക്കന്‍ ADIZ ലേക്ക് പ്രവേശിച്ചുവെന്നും ട്വീറ്റല്‍ പറയുന്നു.
തായ്വാന് തങ്ങളുടെ സ്വന്തം പ്രദേശമാണെന്ന് അവകാശപ്പെടുന്ന ചൈന ശനിയാഴ്ച ദ്വീപിന് ചുറ്റും മൂന്ന് ദിവസത്തെ സൈനികാഭ്യാസം ആരംഭിച്ചിരുന്നു.
അതേസമയം തായ്വാനിന് ചുറ്റുമുളള ചൈനീസ് സൈനിക പരിശീലനത്തിനെതിരെ തായ്വാനും പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ യുഎസ് ജനപ്രതിനിധി സഭ സ്പീക്കര്‍ നാന്‍സി പെലോസി സന്ദര്‍ശനത്തിന് എത്തിയതു മുതല്‍ ചൈനയും തായ്വാനും തമ്മിലുളള സംഘര്‍ഷം രൂക്ഷമായി.
പെലോസിയുടെ സന്ദര്‍ശനത്തിനെതിരെ ചൈന എതിര്‍പ്പ് ഉന്നയിച്ചിരുന്നു.