പോലീസ് പുറത്തുവിട്ട ദൃശ്യത്തിലുള്ളത് അക്രമിയല്ല; സിസിടിവിയില്‍ കണ്ടത് വിദ്യാര്‍ത്ഥിയായ കപ്പാട് സ്വദേശി, പ്രതിയെക്കുറിച്ച്‌ സൂചന ലഭിച്ചുവെന്ന് ഡിജിപി

കണ്ണൂര്‍: ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസില്‍ തീവച്ചതുമായി ബന്ധപ്പെട്ട് പുറത്ത് വന്ന ദൃശ്യം അക്രമിയുടേത് അല്ലെന്ന് പോലീസ് പറഞ്ഞു.

ദൃശ്യത്തിലുള്ളത് വിദ്യാര്‍ത്ഥിയായ കാപ്പാട് സ്വദേശിയാണെന്ന് സ്ഥിരീകരിച്ചു. യുവാവ് ട്രെയിനില്‍ തന്നെ ഉണ്ടായിരുന്ന വ്യക്തിയാണെന്നും, ട്രെയിനില്‍ നിന്ന് സുഹൃത്തിനെ വിളിച്ചുവരുത്തി പോവുകയുമായിരുന്നുവെന്ന് വിദ്യാര്‍ത്ഥി പോലീസിനോട് പറഞ്ഞു.

സിസിടിവിയില്‍ ചുവന്ന ഷര്‍ട്ടിട്ട വ്യക്തിയെ കാണുന്ന സമയവും സംഭവം നടക്കുന്ന സമയവും തമ്മില്‍ വ്യത്യാസമുണ്ടെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സിസിടിവി പ്രതിയുടേതല്ലെന്ന് പോലീസിന് മനസിലാകാന്‍ കാരണം. പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് മേധാവി അനില്‍ കാന്ത് പറഞ്ഞു. വൈകാതെ തന്നെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു.

അതിനിടെ രേഖാചിത്രവുമായി സാമുമുള്ളയാള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സതേടിയതായി വിവരം പുറത്തു വന്നു. കാലിന് പൊള്ളലേറ്റ നിലയിലാണ് ഇയാള്‍ എത്തിയത്. ഇതേതുടര്‍ന്ന് പോലീസ് ആശുപത്രിയിലെത്തി പരിശോധന നടത്തി.

അതേസമയം, സംഭവം ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷിക്കുകയാണെന്ന് അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിക്കും. പ്രതിയെ വൈകാതെ തന്നെ അറസ്റ്റ് ചെയ്യാനാകും.

സംഭവ സ്ഥലത്തെത്തി അന്വേഷണ ഉദ്യോഗസ്ഥരെ കാണും. അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കും. പ്രതിയിലേക്കെത്താന്‍ കഴിയുന്ന നിര്‍ണായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഡിജിപി അനില്‍കാന്ത് വ്യക്തമാക്കി.

സംഭവവുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. സമഗ്രമായ അന്വേഷണമുണ്ടാകും. ഡിജിപി ഇന്ന് തന്നെ കണ്ണൂരിലെത്തും.

Related posts

Leave a Comment