ഒരാഴ്ചയിലേറെ സ്വകാര്യ ജെറ്റിൽ പറന്ന് ഋഷി സുനക്; പൊടിച്ചത് ജനങ്ങളുടെ 5 ലക്ഷം യൂറോ

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച്‌ സ്വകാരജെറ്റില്‍ വിദേശ യാത്രകള്‍ നടത്തിയതായി റിപ്പോര്‍ട്ട്.

കഴിഞ്ഞ വര്‍ഷം ആഴ്ചകളുടെ മാത്രം ഇടവേളകളുള്ള വിദേശ യാത്രകള്‍ക്കായി ഋഷി സുനക് 500,000 യൂറോ (ഏതാണ്ട് 4,46,67,292 രൂപ) ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടനിലെ ജീവിത ചെലവ് കുത്തനെ വര്‍ധിച്ചത് കാരണം ജനം പ്രതിസന്ധിയില്‍ കഴിയുമ്ബോഴാണ് നികുതിപ്പണം ഉപയോഗിച്ച്‌ പ്രധാനമന്ത്രിയുടെ ധൂര്‍ത്തെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

കണ്‍സര്‍വേറ്റീവ് സര്‍ക്കാരുകള്‍ ജനങ്ങളില്‍ നിന്ന് അകലെയാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും ലിബറല്‍ ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

നവംബര്‍ ആറിന് ഋഷി സുനക്കിന് COP27 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ബ്രിട്ടീഷ് സര്‍ക്കാര്‍ ചെലവിട്ടത് 108,000 യൂറോയാണ്. നവംബര്‍ ആറിന് സ്വകാര്യ ജെറ്റില്‍ ഈജിപ്റ്റിലേക്ക് പറന്ന ഋഷി സുനക് അന്നു തന്നെ മടങ്ങുകയും ചെയ്തതായി ദ ഗാര്‍ഡിയന്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു.

ഒരാഴ്ച കഴിഞ്ഞ് ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ജി20 ഉച്ചകോടിയില്‍ പങ്കെടുക്കാനും ബ്രിട്ടീഷ് പ്രധാനമന്ത്രി പോയി. 340,000 യൂറോയാണ് ഈ യാത്രക്ക് ചെലവു വന്നത്.

ഡിസംബറില്‍ ലാത്‍വിയ, എസ്റ്റോണിയ ട്രിപ്പുകള്‍ നടത്തിയപ്പോള്‍ 62,498 യൂറോ ആണ് ചെലവിട്ടത്.ഒപ്പം സ്വന്തം കൈയില്‍ നിന്ന് 2,500 യൂറോയും ചെലവിട്ടു.

അതേസമയം സുനക്കിന്റെ യാത്ര ലോക നേതാക്കളുമായുള്ളതാണെന്നും ഒഴിവാക്കാന്‍ പറ്റാത്തതാണെന്നുമായിരുന്നു ബ്രിട്ടീഷ് പാര്‍ലമെന്റ് പ്രതികരിച്ചത്.

Related posts

Leave a Comment