കോഴിക്കോട് ജയലക്ഷ്മി ടെക്സ്റ്റൈല്‍സില്‍ വന്‍ തീപിടിത്തം; 12 അഗ്നിരക്ഷാ യൂണിറ്റുകള്‍ എത്തി

കോഴിക്കോട്. കോഴിക്കോട് വസ്തശാലയില്‍ വന്‍ തീപിടിത്തം. ആനി ഹാള്‍ റോഡിലെ ജയലക്ഷ്മി സിക്‌സിന്റെ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.

പുലര്‍ച്ചെ 6.15 ഓടെയായിരുന്നു അ പകടം. ഷോട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിരക്ഷാ സേനയുടെ 12 യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കൂടുതല്‍ യൂണിറ്റുകള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. സമീപ പ്രദേശത്തുള്ള മറ്റ് കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്.

രാവിലെ കട തുറക്കുന്നതിനു മുൻപു തീപിടിത്തമുണ്ടായതിനാൽ ആളപായമില്ല. അകത്ത് ജീവനക്കാരുമില്ലായിരുന്നു. കടയ്ക്കകത്ത് തുണിയും പ്ലാസ്റ്റിക് കവറും പോലുള്ള വസ്തുക്കൾ ഉള്ളതാണ് തീ പടർന്നു പിടിക്കാൻ കാരണം.

പാര്‍ക്കിങ്ങിൽ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകൾ കത്തി നശിച്ചു. കടയുടെ ചുറ്റുമുണ്ടായിരുന്ന ഫ്ലക്സുകൾ ഉരുകി താഴേയ്ക്ക് ഒലിച്ചതാണ് കാറുകള്‍ക്ക് തീപിടിക്കാനുള്ള കാരണമെന്നാണ് നിഗമനം.

തീപിടിത്തത്തിൽ ദുരൂഹതയുണ്ടെന്ന് കോഴിക്കോട് മേയർ ബീന ഫിലിപ്പ് പ്രതികരിച്ചു. എന്നാൽ, സംഭവത്തിൽ ദുരൂഹതയില്ലെന്നു ജയലക്ഷ്മി സിൽക്സ് അറിയിച്ചു. ഏറ്റവും മുകളിലെ നിലയിലെ ഗോഡൗണിനാണ് തീ പിടിച്ചത്.

വിഷു, പെരുന്നാൾ കാലമായതിനാൽ വൻ സ്റ്റോക്ക് ഉള്ളിലുണ്ടെന്നു സെക്യൂരിറ്റി ജീവനക്കാർ പറഞ്ഞു. തീ കൂടുതൽ ഭാഗങ്ങളിലേക്കു പടരുന്നതു തടയാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാസേന

Related posts

Leave a Comment