ലൈംഗിക താരത്തെ പണത്തില്‍ ഒതുക്കി : ട്രംപ് കുറ്റക്കാരന്‍

വാഷിംഗ്ടണ്‍ : ലൈംഗിക ചിത്രങ്ങളിലെ നായികയായിരുന്ന സ്റ്റോമി ഡാനിയേല്‍സുമായുണ്ടായിരുന്ന അവിഹിത ബന്ധം മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് തിരിച്ചടിയാകുന്നു.

അവിഹിത ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ സ്റ്റോമി ഡാനിയേല്‍സിന് ( 44 ) പണം നല്‍കിയെന്ന കേസില്‍ ട്രംപ് കുറ്റക്കാരനെന്ന് മന്‍ഹാട്ടന്‍ കോടതി വിധിച്ചു.

2016ല്‍ ട്രംപ് വിജയിച്ച പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ സ്റ്റോമി ഡാനിയേല്‍സിന് 1,30,000 ഡോളര്‍ ( ഒരു കോടിയില്‍ പരം രൂപ ) നല്‍കിയെന്നാണ് കേസ്. ട്രംപ് ചൊവ്വാഴ്ച കോടതിയില്‍ ഹാജരായേക്കും.

അടുത്ത വര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രൈമറിയില്‍ മത്സരിക്കാനുള്ള പ്രചാരണങ്ങള്‍ തുടങ്ങിയതിനിടെയാണ് കോടതി വിധി.

 

Related posts

Leave a Comment