മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് മുന്‍ നേതാവുമായ എ കെ ആന്റണിയുടെ മകന് അനില്‍ കെ ആന്റണിയുടെ ബിജെപി അനുകൂല നിലപാടുകളെ വിമര്‍ശിച്ച് കെ ടി ജലീല്‍ എംഎല്‍എ.
ബിജെപിയെ കുറിച്ചുള്ള പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസിന്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെ പോലും പഠിപ്പിച്ചില്ല. അതിന്റെ അനന്തരഫലമാണ് അനില്‍ കെ ആന്റണിമാരെന്നും ജലീല്‍ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചു.
ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുള്ള അഭയകേന്ദ്രമാണ് ബിജെപിയെന്ന് ദീര്‍ഘദര്‍ശനം ചെയ്തതായിരിക്കുമോ അതിന്റെ കാരണം എന്നും ജലീല്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
അനില്‍ കെ ആന്്റെണിയുടെ ഉള്ളിലിരിപ്പ് പിടികിട്ടി !!!
ബി.ജെ.പി രാജ്യത്തെ ഇതര പാര്‍ട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടി അല്ല എന്ന സത്യം കോണ്‍ഗ്രസ് നേതാക്കള്‍ ഒരിക്കല്‍ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് പറഞ്ഞ് കൊടുക്കുകയോ പഠിപ്പിച്ച് കൊടുക്കുകയോ ചെയ്തില്ല.
ഭാവിയില്‍ മക്കള്‍ക്ക് ചേക്കേറാനുള്ള “അവസാനത്തെ അഭയകേന്ദ്രമാണ്” ബി.ജെ.പിയെന്ന് ദീര്‍ഘ ദര്‍ശനം ചെയ്തതായിരിക്കുമോ അതിന്‍്റെ കാരണം? അറിയില്ല!
ബി.ജെ.പിക്ക് പിന്നില്‍ ഹിന്ദുത്വ രാഷ്ട്രവാദികളായ ആര്.എസ്.എസ് ഉണ്ടെന്നതാണ് മറ്റു പാര്‍ട്ടികളില്‍ നിന്ന് ബി.ജെ.പിയെ വ്യത്യസ്തമാക്കുന്ന ഏറ്റവും വലിയ ഘടകം. മതേതര രാജ്യമായ ഇന്ത്യയില്‍ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ബി.ജെ.പിക്ക് ആര്.എസ്.എസ് എന്ന പോലെ ഒരു മതഗുരുനാഥനില്ല.
പശുവിന്‍്റെ പേരിലുള്ള മനുഷ്യക്കൊലകളെ ബി.ജെ.പി ഇന്നോളം അപലപിച്ചിട്ടില്ല.
ഗുജറാത്ത് വംശഹത്യയെ ബി.ജെ.പി ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
1992 ഡിസംബര്‍ ആറിന് ബാബരി മസ്ജിദ് തകര്‍ത്ത് നിലംപരിശാക്കിയ സംഭവത്തില്‍ ബി.ജെ.പി ഇക്കാലമത്രയും ഖേദം പ്രകടിപ്പിച്ചിട്ടില്ല.
കാശിയിലെ ഗ്യാന്‍വാപി മസ്ജിദും മഥുരയിലെ ഈദ്ഗാഹ് മസ്ജിദും പിടിച്ചടക്കാനുള്ള സംഘ് പരിവാര്‍ നീക്കത്തോട് ഈ നിമിഷം വരെ ബി.ജെ.പി വിയോജിച്ചിട്ടില്ല.
ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ക്കപ്പെട്ട സംഭവത്തിലും നിരവധി ക്രൈസ്തവ വിശ്വാസികള്‍ പീഠിപ്പിക്കപ്പെട്ട വിഷയത്തിലും ബി.ജെ.പി യാതൊരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ല.
ക്രൈസ്തവ മിഷനറിമാര്‍ മതംമാറ്റത്തിന് നേതൃത്വം നല്‍കുന്നവരാണെന്ന സംഘമിത്രങ്ങളുടെ അസത്യ പ്രചരണങ്ങളെ ബി.ജെ.പി ഇതെഴുതുന്ന സമയം വരെ തിരുത്തിയിട്ടില്ല.
പറഞ്ഞുവന്നാല്‍ പട്ടിക ഇനിയും ഒരുപാട് നീളും. മേല്‍ സൂചിപ്പിച്ച വസ്തുതകള്‍ തന്നെ ധാരാളമാണ് ബി.ജെ.പി മറ്റു പാര്‍ട്ടികളെപ്പോലെ ഒരു രാഷ്ട്രീയ പാര്‍ട്ടിയല്ലെന്ന് മനസ്സിലാക്കാന്‍.
ഇത്തരം പ്രാഥമിക കാര്യങ്ങള്‍ പോലും കോണ്‍ഗ്രസ്സിന്‍്റെ മുതിര്‍ന്നവരും മുതിരാത്തവരുമായ നേതാക്കള്‍ സ്വന്തം മക്കളെപ്പോലും പഠിപ്പിച്ചില്ല. അതിൻറെ അനന്തരഫലമാണ് അനില്‍ കെ ആൻ്റണിമാർ.