കൊല്ലം പുനലൂരില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു; പിന്നാലെ വന്ന മൂന്ന് ബൈക്കുകളും ഇടിച്ചുകയറി; ഏഴുപേര്‍ക്ക് പരിക്ക്

കൊല്ലം:  ജില്ലയില്‍ വാഹനാപകടത്തില്‍ ഒരു മരണം. ഏഴു പേര്‍ക്ക് പരിക്കേറ്റു.

പുനലൂര്‍- അഞ്ചല്‍ പാതയില്‍ കരവാളൂര്‍ പിറക്കല്‍ പാലത്തിന് സമീപമാണ് അപകടം.വെഞ്ചേമ്പ് വേലംകോണം ചാരുംകുഴി പുത്തന്‍വീട്ടില്‍ സ്വാതി പ്രകാശ് ആണ് മരിച്ചത്.

ബുള്ളറ്റും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിക്കുകയും അതിന് പുറകിലായി വന്ന മറ്റ് മൂന്ന് ബൈക്കുകളും ഇടിച്ചുകയറുകയുമായിരുന്നു. അപകടത്തില്‍ ഏഴു പേര്‍ക്ക് പരിക്കേറ്റു.

പരിക്കേറ്റവരെ പുനലൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരവാളൂര്‍ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട ആനയെ ആഘോഷപൂര്‍വ്വം കൊണ്ടുവരുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്.

Related posts

Leave a Comment