റഷ്യ–യുക്രെയ്ൻ യുദ്ധം 24 മണിക്കൂറിനുള്ളിൽ തീർക്കാനറിയാമെന്ന് ട്രംപ്: എങ്ങനെയെന്നതിൽ മൗനം

ന്യൂയോർക്ക്: ഒരു വർഷം പിന്നിട്ട റഷ്യ–യുക്രെയ്ൻ യുദ്ധം മനസ്സുവച്ചാൽ 24 മണിക്കൂറിനുള്ളിൽ തീർക്കാൻ തനിക്കറിയാമെന്ന അവകാശവാദവുമായി മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് രംഗത്ത്.

ഇരുകക്ഷികളെയും പങ്കെടുപ്പിച്ചുള്ള സമാധാന ചർച്ചയ്ക്ക് മധ്യസ്ഥനാകുന്നതിലൂടെയാകും യുദ്ധം അവസാനിപ്പിക്കുക എന്ന് വിശദീകരിച്ച ട്രംപ് ഇത് എങ്ങനെ സാധ്യമാകുമെന്ന ചോദ്യത്തിനു മറുപടി നൽകിയില്ല.

അതേസമയം, താൻ വീണ്ടും യുഎസ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയിരുന്നെങ്കിൽ, റഷ്യ–യുക്രെയ്ൻ യുദ്ധം സംഭവിക്കുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.

അടുത്ത വർഷം നടക്കുന്ന യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ, അന്നും റഷ്യ–യുക്രെയ്ൻ യുദ്ധം അവസാനിച്ചില്ലെങ്കിൽ, ഒറ്റ ദിവസത്തിനുള്ളിൽ പ്രശ്നപരിഹാരം സാധ്യമാക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം.

റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലൻസ്കി എന്നിവരുമായി തനിക്കു ചർച്ച നടത്താൻ എളുപ്പത്തിൽ സാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.

‘‘അന്നും ഈ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, സെലൻസ്കിയുമായും പുട്ടിനുമായും സംസാരിച്ച് 24 മണിക്കൂറിനുള്ളിൽ പ്രശ്നം പരിഹരിക്കും.

Related posts

Leave a Comment