ബെയ്ജിംഗ്: കോവിഡ് 19 മഹാമാരിക്കെതിരായ പോരാട്ടത്തിന് പുത്തന്‍ പ്രതീക്ഷകള്‍ നല്കി ചൈനയില്‍നിന്നും പുതിയ റിപ്പോര്‍ട്ടുകള്‍. കോവിഡ് 19യുടെ പ്രഭവ കേന്ദ്രമായിരുന്ന വുഹാന്‍ നഗരത്തിലെ അവസാനത്തെ രോഗിയും ആശുപത്രി വിട്ടെന്നു ചൈന വ്യക്തമാക്കി.
ഞായറാഴ്ചയാണ് കോവിഡ് ബാധിച്ച് ചികിത്സയ്ക്കെത്തിയ അവസാന രോഗിയും രോഗം ഭേദമായി ആശുപത്രിവിട്ടത്. ഇതോടെ കഴിഞ്ഞ നാല് മാസമായി നീണ്ടുനിന്ന പോരാട്ടമാണ് വുഹാനില്‍ അവസാനിച്ചത്. 76 ദിവസത്തെ ലോക്ക്ഡൗണിനു ശേഷം ഈ മാസം എട്ടിനാണ് വുഹാന്‍ നഗരം തുറന്നത്. അരലക്ഷത്തിലേറെ രോഗികളാണ് ഇവിടെ നേരത്തേയുണ്ടായിരുന്നത്.
നിലവിലെ സാഹചര്യത്തില്‍ കോവിഡിന്റെ രണ്ടാം വരവിനെ പ്രതിരോധിക്കാന്‍ ചൈന നടപടികള്‍ കര്‍ശനമാക്കി. ചൈനയില്‍ 82,830 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 4,633 പേരാണ് ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചത്.