കൊച്ചി: മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടന് ഗിന്നസ് പക്രു. സിനിമയ്ക്കൊപ്പം സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്.
ഇപ്പോള്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥി കൂടിയെത്തിയ വിവരം താരം പങ്കുവെച്ചതാണ് . ഒരു പെണ്‍കുഞ്ഞ് പിറന്ന സന്തോഷമാണ് ഗിന്നസ് പക്രു സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.
https://www.facebook.com/photo.php?fbid=773326070829480&set=a.245717463590346&type=3&eid=ARBP_5mnGYDiQxaFviragC-_QropyLowOrW9yfx-GPToSOJJrzkl9rrD4HrgTkdIYUODgz8MoR6tL1Ux&__xts__%5B0%5D=68.ARDOwpW7Dz_fTn11i4DS84itfckVjTBv0W5InOCkU_EjAcv3SXDbOxRZ9D3-b6x1Y7avreK3Du7K3bqwOgMe8fyevBZvJpkflw6W6LG0RHwQKq6JJOMQh6OE4PBgR9y5eDw0ZaIe8MizjSChdtUB3BgguNVvFL5Zv0Ma4dWSqZ7Th11Qjzfp7wd9NbSMh03Qej7wv2CQE-GTUFRxQRkQvBKS5MdSKIvzp_nPCzOMue8ztVogg6WEbH8km2txoK-fe9NOFOkW6_fI27T5oRLIpPTQYGpfki2qNZRbzUlAZKjR-v590pU&__tn__=EEHH-R
‘ചേച്ചിയമ്മ’ എന്ന തലക്കെട്ടോടെ മകള്‍ ദീപ്തയ്ക്കൊപ്പം കുഞ്ഞിനെ കൈയ്യില്‍ എടുത്ത് നില്ക്കുന്ന ചിത്രമാണ് ഗിന്നസ് പക്രു പങ്കുവെച്ചത്. ഗിന്നസ് പക്രുവിന് ആശംസകള്‍ നേര്‍ന്ന് താരങ്ങള്‍ അടക്കം നിരവധി പേര് എത്തി.
പോസ്റ്റില്‍ അമൃത ആശുപത്രിയിലെ ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കും നന്ദിയും ഗിന്നസ് പക്രു പറയുന്നുണ്ട്.