സുബി വിടവാങ്ങിയത് ജിഷ പകുത്ത് നല്‍കുന്ന കരളിനായി കാത്ത് നില്‍ക്കാതെ

കരള്‍ മാറ്റി വയ്ക്കാനിരിക്കെ ആയിരുന്നു സിനിമ ടെലിവിഷന്‍ താരമായ സുബി സുരഷിന്റെ വേര്‍പാട്.

അടുത്ത ബന്ധു ജിഷ കരള്‍ പകത്തു നല്‍കാന്‍ തയ്യാറായിരുന്നു.ശസ്ത്രക്രിയക്കുള്ള നടപടിക്രമങ്ങള്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടെ ആയിരുന്നു സുബിയുടെ വിയോഗം.

സ്‌നേഹത്തിന്റെ കരള്‍ പകുത്തു നല്‍കും മുന്‍പേ അവള്‍ യാത്രയായി. കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തണം എന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് സുബിക്ക് തന്റെ കരള്‍ പകുത്തു നല്‍കാന്‍ ജിഷ തയ്യാറായിരുന്നു.

സുബിയുടെ അടുത്ത ബന്ധുവാണ് ജിഷ. സുബി എന്നാല്‍ തനിക്ക് സഹോദരിയെപ്പോലെ എന്ന് ജിഷ പറയുന്നു

തൃപ്പൂണിത്തുറ ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയാണ് ജിഷ. കുടുംബത്തിന്‍റെ പൂര്‍ണ്ണപിന്തുണയോടെയാണ് കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് ജിഷ സന്നദ്ധത അറിയിച്ചത്.

പ്ലാസ്മ ചികിത്സയെ തുടര്‍ന്ന് കരള്‍മാറ്റ ശസ്ത്രക്രിയ നടത്താനായിരുന്നു തീരുമാനം. നടപടികള്‍ ആശുപത്രി അധികൃതരും പൂര്‍ത്തിയാക്കിയിരുന്നു. ഇതിനിടെ ആയിരുന്നു വേദനയോടെ സുബിയുടെ വേര്‍പാട്.

Related posts

Leave a Comment