കോവിഡ് 19;ചെറുകിട- വന്‍കിട ഫാക്ടറി തൊഴിലാളികള്‍ക്ക് 1000 രൂപ ധനസഹായം

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരംഭിക്കുന്ന സ്വാസ്ഥ്യം പദ്ധതിയുടെ ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. യോഗ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി. ഹണിമയുടെ നേതൃത്വത്തില്‍ പ്രത്യേക ശ്വസന വ്യായാമ പരിപാടികള്‍ക്കും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുമാണ് തുടക്കം കുറിക്കുന്നത്. ലഘുവായുള്ള യോഗ അഭ്യാസങ്ങളും വ്യായാമമുറകളും ഉപയോഗപ്പെടുത്തി ശാരീരിക മാനസിക അസ്വാസ്ഥ്യം ഉണ്ടാക്കിയെടുക്കുകയാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

Related posts

Leave a Comment