‘കാക്കി ഇല്ലെങ്കില്‍ ശവം റോഡിലൂടെ പോകും’: പൊലീസിനെതിരെ കൊലവിളിയുമായി ബിജെപി

കോഴിക്കോട്: കൊലവിളി പ്രസംഗവുമായി ബിജെപി -യുവമോര്‍ച്ചാ നേതാക്കള്‍. യുവമോര്‍ച്ച പ്രവര്‍ത്തകനെ സിഐ മര്‍ദിച്ചെന്നാരോപിച്ചായിരുന്നു നേതാക്കളുടെ കൊലവിളി പ്രസംഗം.

സിഐ യൂണിഫോമില്‍ അല്ലായിരുന്നില്ലെങ്കില്‍ ശവം ഒഴുകി നടന്നേനെയെന്ന് ബിജെപി കോഴിക്കോട് ജില്ലാ സെക്രട്ടറി റിനീഷ് പ്രസംഗിച്ചു. യുവമോര്‍ച്ച പ്രവര്‍ത്തകനെ മര്‍ദിച്ചെന്നാരോപിച്ച്‌ കോഴിക്കോട് കമ്മീഷണര്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലായിരുന്നു ബിജെപി നേതാവിന്റെ പ്രസംഗം.

‘കറുത്ത വസ്ത്രം ധരിച്ചതിന് യുവമോര്‍ച്ചാ പ്രവര്‍ത്തകനെ നടക്കാവ് സിഐ അതിക്രൂരമായാണ് മര്‍ദിച്ചത്. പിണറായിയുടെ ദാസ്യപ്പണി ചെയ്യുന്ന പണിയാണ് പൊലീസ് എടുക്കുന്നത്.

നിങ്ങള്‍ ഇതൊക്കെ അഴിച്ചുവെക്കുന്ന കാലമുണ്ടാകും. എന്നാല്‍ ഞങ്ങള്‍ അതുവരെ കാത്തിരിക്കില്ല. നിങ്ങളുടെ ശരീരം ഇരുമ്ബ് കൊണ്ട് ഉണ്ടാക്കിയതല്ല.

നിങ്ങളുടെ അതേരീതിയില്‍ തിരിച്ചടിയ്ക്കാന്‍ യുവമോര്‍ച്ചയ്ക്ക് ഒരു മടിയുമില്ലെന്നും’ റിനീഷ് പറഞ്ഞു. കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കൂടിയാണ് റിനീഷ്.

സിഐയുടെ കൈവെട്ടിമാറ്റുമെന്നായിരുന്നു ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം മോഹനന്റെ പ്രസംഗം.

സിഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച്‌ ബിജെപി കോഴിക്കോട് ജില്ലാ അധ്യക്ഷന്‍.

അഡ്വക്കറ്റ്.വികെ സജീവന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് ജുബിന്‍ ബാലകൃഷ്ണന്‍.

സംസ്ഥാന ജനറല്‍ സെക്രട്ടറി ഗണേഷ് എന്നിവര്‍ സംസാരിച്ചു.

Related posts

Leave a Comment