ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് തിരുവനന്തപുരത്ത് ലാന്റ് ചെയ്ത വിമാനത്തില്‍ യാത്രക്കാരന്‍ മരിച്ച നിലയില്‍, വിമാനം എത്തിയത് സൗദിയില്‍ നിന്ന്

ശംഖുംമുഖം: വിമാനയാത്രയ്ക്കിടെ വിദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഇന്തോനേഷ്യന്‍ സ്വദേശി ഉസ്മാന്‍ മൗനെയാണ് (55) മരിച്ചനിലയില്‍ കണ്ടെത്തിയത്.

സൗദി അറേബ്യയിലെ ജിദ്ദയില്‍ നിന്ന് ഇന്തോനേഷ്യയിലേക്ക് മടങ്ങി പോകുന്നതിനിടെയാണ് വിമാനത്തിനുള്ളില്‍ ഇയാളെ മരിച്ച നിലയില്‍ കണ്ടത്.

ഇന്തോനേഷ്യന്‍ വിമാനം’ജെ.എഫ് 59′ ഇന്ധനം തീര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ആറോടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്തിയപ്പോഴാണ് സംഭവം.

ഇതോടെ വിമാനത്താവള അധികൃതര്‍ ഇന്തോനേഷ്യന്‍ എംബസിയുമായി ബന്ധപ്പെട്ട ശേഷം മൃതദേഹം പുറത്തെടുക്കുകയായിരുന്നു. ഭാര്യയും ഇദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.

മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മറ്റ് നടപടികള്‍ക്ക് ശേഷം കാര്‍ഗോ വഴി മൃതദേഹം ഇന്ത്യോനേഷയിലേക്ക് എത്തിക്കും.

വിമാനം ഇന്ധനം നിറച്ചശേഷം വൈകിട്ട് 7ഓടെ തിരികെ പോയി.

Related posts

Leave a Comment