കണ്ണൂർ/കാസർകോട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഇന്നും കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ ചുടാലയിലും, പരിയാരത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടി.
പ്രതിഷേധിച്ച ജില്ലാ പ്രസിഡന്‍റ് സുദീപ് ജെയിംസ്, വി.രാഹുല്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരായ ഏഴുപേരെ കരുതല്‍ തടങ്കലിലാക്കി.
കാസര്‍കോട് ചീമേനിയില്‍ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് സന്ദീപിനെ കസ്റ്റഡിയിലെടുത്തു. യൂത്ത് കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം പ്രസിഡന്റ് ഉമേഷ് കാട്ടുകുളങ്ങരയെ കരുതല്‍ തടങ്കലിലാക്കി.
കാസർകോടിന് പുറമേ നാല് ജില്ലകളിൽ നിന്നായി 911 പൊലീസുകാരെയും പതിനാല് ഡിവൈഎസ്പിമാരെയുമാണ് മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്.
കാസർകോട് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയ്ക്കാണ് മേൽനോട്ട ചുമതല.