കോഴിക്കോട്: ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ അവശ്യസാധനങ്ങള്‍ക്കും വില ഇരട്ടിയായി. പലചരക്ക് , പച്ചക്കറി, മീന്‍, എന്നിവയ്ക്കെല്ലാം കച്ചവടക്കാര്‍ ഉപഭോക്താക്കളില്‍ നിന്നും തോന്നുന്ന പോലെ വിലയീടാക്കാനും തുടങ്ങി. അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നതോടെ ജോലിയും കൂലിയുമില്ലാതെ ലോക്ക് ഡൗണില്‍ കഴിയുന്ന പലരും ബുദ്ധിമുട്ടിലായി.
അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കരുതെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇത് കേള്‍ക്കാതെ പ്രവര്‍ത്തിക്കുന്ന കച്ചവടക്കാര്‍ നിരവധിയാണ്. ഈ സാഹചര്യത്തില്‍ കച്ചവടക്കാര്‍ തോന്നും പോലെ വിലയീടാക്കാതിരിക്കാന് കോഴിക്കോട് ജില്ലയില്‍ പച്ചക്കറി, മീന്‍ എന്നിവയ്ക്ക് ഈടാക്കാവുന്ന നിരക്ക് സംബന്ധിച്ച പുതിയ പട്ടിക പ്രസിദ്ധീകരിച്ചു.
കച്ചവടക്കാര്‍ പരമാവധി വിലയില്‍ കൂടുതല്‍ ഈടാക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് അധികൃതരെ വിളിച്ച് പരാതിയും പറയാം. വിലവിവരം സംബന്ധിച്ച് പരാതികള്‍ ഉണ്ടെങ്കില്‍ അറിയിക്കാനുള്ള നമ്ബറും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങള്‍ക്ക് പരാതികള്‍ 9745121244, 9947536524 എന്നീ നമ്ബറുകളില്‍ അറിയിക്കാം.
പച്ചക്കറി ചില്ലറ വില്പന ഒരു കിലോഗ്രാമിന് പരമാവധി ഈടാക്കാവുന്ന തുക ബ്രാക്കറ്റില്‍:
വഴുതന (27 രൂപ), വെണ്ട (30 രൂപ), പാവയ്ക്ക (40 രൂപ), പയര്‍ (28 രൂപ), ഇളവന്‍ നാടന്‍(26 രൂപ), മത്തന്‍ നാടന്‍ (20 രൂപ), മുളക് (25 രൂപ), പടവലം (30 രൂപ), ക്യാരറ്റ് (2840 രൂപ), കാബേജ് (1420 രൂപ), ബീന്‍സ് (61 രൂപ),കോളിഫ്ളവര്‍ (30 രൂപ), ബീറ്റ്റൂട്ട് (37 രൂപ), ഉരുളക്കിഴങ്ങ് (35 രൂപ), കോവയ്ക്ക (30 രൂപ), വെള്ളരി നാടന്‍ (25 രൂപ), തക്കാളി (16 രൂപ), ചെറുനാരങ്ങ (70 രൂപ), മുരിങ്ങ (32 രൂപ), ഇഞ്ചി (70 രൂപ), ചേന നാടന്‍ (28 രൂപ), സവാള (25 രൂപ), ചെറിയുള്ളി (85 രൂപ), മല്ലി ഇല (55 രൂപ), കറിവേപ്പില (49 രൂപ), ചൂരക്ക (25 രൂപ), കക്കിരി (25 രൂപ), എത്തക്കായ നാടന്‍ (36 രൂപ), എത്തപ്പഴം നാടന്‍ (38 രൂപ), കണിവെള്ളരി നാടന്‍ (23 രൂപ), പച്ചമാങ്ങ (35 രൂപ), മരച്ചീനി (25 രൂപ), പാളയംകോടന് (22 രൂപ), കൊത്തവര (28 രൂപ)
മത്സ്യം ചില്ലറ വില ഒരു കിലോഗ്രാമിന്:
മത്തി (200-220 രൂപ), അയല (ആന്ദ്ര) (210-220 രൂപ), മാന്തള് (140165 രൂപ), കിളിമീന്‍ (130-155 രൂപ), ആവോലി (480-550 രൂപ), അയക്കൂറ (580-600 രൂപ), സൂത (190-225 രൂപ), സ്രാവ് ( 310-370 രൂപ), ഏട്ട (180-200 രൂപ), ചെമ്മീന്‍ (250-280 രൂപ), ചെമ്മീന്‍ കയന്തന്‍ (280-330 രൂപ), കണമീന്‍ (120-150 രൂപ), മഞ്ഞപ്പാര (300-350 രൂപ), മാന്തള് വലുത് (250 രൂപ), ചൂട (150-170 രൂപ).