തിരുവനന്തപുരം: റോഡ് ഗതാഗത മേഖലക്ക് ആകെ 184.07 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.
ഇതില്‍ നിന്ന് കെ.എസ്.ആര്‍.ടി.സിക്ക് 131 കോടി രൂപയും മോട്ടോര്‍ വാഹന വകുപ്പിന് 44.07 കോടി രൂപയും ബജറ്റില്‍ വകയിരുത്തി.
കെ.എസ്.ആര്‍.ടി.സി വാഹനങ്ങളുടെ നവീകരണത്തിനും ഗുണനിലവാര മെച്ചപ്പെടുത്തലിനുള്ള വിഹിതം 75 കോടിയായി ഉയര്‍ത്തി. ഇത് 2022-23ല്‍ 50 കോടിയായിരുന്നു.
കെ.എസ്.ആര്‍.ടി.സിയുടെ അടിസ്ഥാന വികസനത്തിനും വര്‍ക് ഷോപ്പ്, ഡിപ്പോ നവീകരണത്തിന് 30 കോടിയും കമ്ബ്യൂട്ടര്‍ വത്കരണത്തിനും ഇ-ഗവേണ്‍സ് നടപ്പാക്കുന്നതിന് 20 കോടിയും അനുവദിച്ചു.
റീഹാബ് സാങ്കേതികവിദ്യ ഉപയോഗിച്ചത് വഴി കോട്ടയം ബസ് സ്റ്റേഷന്‍ നിര്‍മാണത്തില്‍ ചെലവ് കുറക്കാന്‍ സാധിച്ചു.
വിഴിഞ്ഞം, ആറ്റിങ്ങല്‍, കൊട്ടാരക്കര, കായംകുളം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ചെലവ് കുറഞ്ഞ നിര്‍മാണ മാര്‍ഗങ്ങളില്‍ ബസ് സ്റ്റേഷനുകള്‍ സ്ഥാപിക്കും.
ഇതിന് അധികമായി 20 കോടി രൂപ അനുവദിക്കുമെന്നും ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.