എറണാകുളം ലോ കോളേജില്‍ താന്‍ പഠിച്ചിരുന്ന ക്ലാസ് മുറിയില്‍ നിന്നുള്ള വീഡിയോയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടി.
ഇതായിരിന്നു എന്റെ ഫൈനല്‍ ഇയര്‍ ക്ലാസ് റൂം.ഞങ്ങള്‍ ചെറിയ കലാപരിപാടികളൊക്കെ നടത്തിയിരുന്നത് ഇവിടെയായിരിന്നു.
ഒരു കാലത്ത് ഇത് കൊച്ചി സ്റ്റേറ്റിന്റെ അസംബ്ലി ഹാളായിരിന്നു- മമ്മൂട്ടി വീഡിയോയില്‍ പറയുന്നു. ക്ലാസ് റൂമിന്റെ ദൃശ്യങ്ങളും വീഡിയോയില്‍ കാണാം.
അല്‍മമേറ്റര്‍ എന്നാണ് വീഡിയോയ്ക്ക് താഴെ താരം കുറിച്ചിരിക്കുന്നത്.