‘ആന്റണിയുടെ മകനായതിനാൽ രാഷ്ട്രീയത്തിൽ വന്ന‌ അനിലിന് ബാലിശം കളിക്കാനുള്ള സമയമല്ല’

ന്യൂഡൽഹി : ഗുജറാത്ത് കലാപത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കുറിച്ചുള്ള ബിബിസി ഡോക്യുമെൻറിക്ക് എതിരായ പാർട്ടി നിലപാട് തള്ളിയ അനിൽ ആന്റണിയെ വിമർശിച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ സെക്രട്ടറി പി.എൻ.വൈശാഖ്.

നരേന്ദ്ര മോദി എന്ന പിആർ വർക്ക്‌ പ്രോഡക്റ്റിന്റെ യഥാർഥമുഖം തുറന്നു കാണിച്ച ബിബിസിക്കെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി

സെൽ കോ–ഓർഡിനേറ്റർ രംഗത്തുവരിക എന്നത് തികച്ചും അപമാനകരമാണെന്ന് വൈശാഖ് ഫെയ്സക്കിൽ കുറിച്ചു.

പണത്തിനും അധികാരത്തിനും മുന്നിൽ ഓച്ഛാനിച്ചുനിന്ന്, നരേന്ദ്ര മോദി എന്ന പിആർ വർക്ക്‌ പ്രോഡക്റ്റിന്റെ യഥാർഥ മുഖം ഇന്ത്യൻ കോർപ്പറേറ്റ് മാധ്യമങ്ങൾ മറച്ചു പിടിച്ചപ്പോൾ,

ലോകത്തിനു മുന്നിൽ അത് തുറന്നു കാണിച്ച ബിബിസി എന്ന മാധ്യമത്തിനെതിരെ കോൺഗ്രസിന്റെ കേരളത്തിലെ ഐടി സെൽ കോ–ഓർഡിനേറ്റർ രംഗത്ത് വരിക എന്നത് തികച്ചും അപമാനകരമാണ്.

 

Related posts

Leave a Comment