അബുദബി: ( 24.04.2020) യുഎഇയില്‍ കൊവിഡ് 19 ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. ദുബൈയില്‍ പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെ ജിവനക്കാരനായ തൃശൂര്‍ ഏങ്ങണ്ടിയൂര്‍ ചേറ്റുവ സ്വദേശി കുറുപ്പത്ത് ഷംസുദ്ധീന് [65] ആണ് വെള്ളിയാഴ്ച പുലര്‍ച്ചെ മരിച്ചത്. ദുബൈ ക്വിസൈസ് അസ്റ്റര്‍ മെഡിസിറ്റിയിലായിരുന്നു അന്ത്യം. വിരമിക്കാനിരിക്കെയാണ് കൊവിഡ് പിടിപെട്ടത്.
ദുബൈ പൊലീസ് മെയിന്റനന്‍സ് ഡിപ്പാര്‍ട്ട്മെന്റില്‍ കഴിഞ്ഞ 48 വര്‍ഷമായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ഭാര്യ: താഹിറ. മക്കള്‍: ഷിഹാബ് (ഖത്തര്‍) സിറാജുദ്ദീന്, ഹാജറ, ഷെജീറ. സഹോദരങ്ങള്‍: ജമാല്‍, അഷറഫ്, ഇബ്രാഹീം കുട്ടി, യാസിന് കുട്ടി, ഷാഹുല്‍ ഹമീദ്, സഹോദരി: നബീസ.