തിയേറ്ററില്‍ മോശം പെരുമാറ്റം’; പൊലീസ് നീതി നിഷേധിച്ചു; കൊച്ചിയില്‍ ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം

കൊച്ചി: പൊലീസ് നീതി നിഷേധിച്ചെന്ന് ആരോപിച്ച്‌ രാത്രി ഗതാഗതം തടഞ്ഞ് യുവതിയുടെ പ്രതിഷേധം. രാത്രി പത്ത് മണിയോടെ കൊച്ചി പനമ്ബള്ളി നഗറിലായിരുന്നു നടക്കാവ് സ്വദേശിനിയുടെ പ്രതിഷേധം.

തൃപ്പൂണിത്തുറയില്‍ തിയേറ്റര്‍ ജീവനക്കാരന്‍ തന്നെ ഉപദ്രവിച്ചുവെന്നും ഹില്‍പാലസ് പൊലീസ് നടപടി സ്വീകരിച്ചില്ലെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം.

പൊലീസിന്‍റെ ബാരിക്കേഡുകള്‍ റോഡിലേക്ക് വലിച്ചിട്ട് റോഡ് തടസപ്പെടുത്തിയതോടെ വാഹനയാത്രികരും പ്രകോപിതരായി.

പ്രതിഷേധത്തിനൊടുവില്‍ രാത്രി പതിനൊന്ന് മണിയോടെ സൗത്ത് പൊലീസും വനിത പൊലീസും എത്തി പരാതി എഴുതി വാങ്ങിയ ശേഷമാണ് യുവതി പ്രതിഷേധം അവസാനിപ്പിച്ചത്

Related posts

Leave a Comment