റിയാദ്: സഊദിയില്‍ കൊവിഡ്-19 ചികിത്സക്ക് റോബോര്‍ട്ട് രംഗത്ത്. ജിദ്ദയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്സിലാണ് റോബോട്ടുകളുടെ സഹായത്തോടെ വൈറസ് ബാധിതരെ ചികിത്സിക്കുന്നത്. വൈറസ് ബാധിച്ചതായി സംശയിക്കുന്ന ആളുകളില്‍ പരിശോധനകള്‍ നടത്താനും രോഗനിര്‍ണയം നടത്താനും കഴിവുള്ള റോബോര്‍ട്ടുകളെയാണ് ഇവിടെ സജ്ജമാക്കിയത്. ആരോഗ്യ സേവന രംഗത്ത് പ്രവര്‍ത്തിക്കുന്ന ആശുപത്രി ജീവനക്കാര്‍ക്കും രോഗികള്‍ക്കും ഇടയില്‍ കൊവിഡ്-19 വൈറസ് വ്യാപനം തടയുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ സംവിധാനം സജീകരിച്ചത്. ഇതോടൊപ്പം വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെയും മറ്റ് പ്രതിരോധ മെഡിക്കല്‍ ഉപകരണങ്ങളുടെയും കൂടുതലായുള്ള ഉപയോഗവും തടയുകയും ഇത് ലക്ഷ്യമിടുന്നുണ്ട്.
സ്റ്റെതസ്കോപ്പ്, ഒട്ടോസ്കോപ്പ്, ഐ ക്യാമറ, ഹൈ റെസല്യൂഷന്‍ ലെന്‍സിലൂടെ ദൂരെ നിന്ന് ചര്‍മ്മത്തെ പരിശോധിക്കുന്നതനായുള്ള പ്രത്യേക തരം ക്യാമറ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് റോബര്‍ട്ട് ഡോക്ടര്‍. വൈറസ് കേസുകള്‍ നിര്‍ണ്ണയിക്കാനും രോഗികള്‍ക്ക് മെഡിക്കല്‍ പരിശോധനകള്‍ നല്കുവാനും അവരുടെ സുപ്രധാന അടയാളങ്ങള്‍ മനസ്സിലാക്കാനും റേഡിയോഗ്രാഫ് ചിത്രങ്ങള്‍ നിര്‍മ്മിക്കാനും കഴിവുള്ള റോബോട്ടുകള്‍ ഇവ രേഖപ്പടുത്തുന്നതോടെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും സുരക്ഷിതമായ അകലത്തില്‍ നിന്ന് സ്മാര്‍ട്ട് ഫോണിലൂടെ ഇവ വിശകലനം ചെയ്യാനും മറ്റു കാര്യങ്ങള്‍ സ്വീകരിക്കാനും സഹായിക്കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനമെന്ന് മെഡിക്കല്‍ കോംപ്ലക്സ് ജനറല്‍ സൂപ്പര്‍വൈസര്‍ ഡോ: ഖാലിദ് അല്‍ തുമാലി പറഞ്ഞു.
പരിശോധന സമയം വേഗത്തിലാക്കുന്നതോടൊപ്പം നൂതന സാങ്കേതികവിദ്യ തയ്യാറാക്കിയതിലൂടെ ഉയര്‍ന്ന നിലവാരമുള്ള മെഡിക്കല്‍ സേവനങ്ങള്‍ നല്കാന് കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്. റോബട്ടിന് ഐസൊലേഷന്‍ വാര്‍ഡുകളിലേക്ക് സ്വന്തമായി എത്തിച്ചേരാനുള്ള സജ്ജീകരണവും തയ്യാറാക്കിയിട്ടുണ്ട്. ഓരോ റൂമുകളിലും കയറിയിറങ്ങി പരിശോധന പൂര്‍ത്തിയാക്കുന്നതോടൊപ്പം ഒരു റൂമുകളില്‍ നിന്നും ഇറങ്ങുമ്ബോള്‍ സ്വയം അണുനശീകരണം നടത്താനും കെല്‍പ്പുള്ളതാണ് ഇവയൊന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.