അടുത്തവര്‍ഷം സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നോണ്‍വെജ് ഉള്‍പ്പെടുത്തും; സര്‍ക്കാര്‍ വെജും നോണ്‍വെജും കഴിക്കുന്നവര്‍ക്ക് ഒപ്പമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: അടുത്ത വര്‍ഷം മുതല്‍ സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ മാംസാഹാരം ഉള്‍പ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.

ശിവന്‍കുട്ടി. സര്‍ക്കാര്‍ വെജും നോണ്‍വെജും ഇവ രണ്ടും കഴിക്കുന്നവര്‍ക്കും ഒപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കഴിഞ്ഞ 60 വര്‍ഷമായി കലോത്സവം നടന്നുവരികയാണ്. അന്ന് മുതല്‍ ശീലിച്ച രീതിയാണ് വെജിറ്റേറിയന്‍ ഭക്ഷണം. കായിക മേളയില്‍ വെജും മാംസാഹാരവും നല്‍കുന്നുണ്ട്.

കലോത്സവത്തില്‍ 20,000 ലധികം ആളുകളാണ് ഭക്ഷണം കഴിക്കുന്നുണ്ട്. ഇവര്‍ക്ക് നോണ്‍വെജ് നല്‍കുന്നതില്‍ ബുദ്ധിമുട്ടില്ല. കലോത്സവം അവസാനിക്കാന്‍ ഇനി രണ്ട് നാള്‍ മാത്രമാണ് ബാക്കിയുള്ളത്.

ഇതിനിടയില്‍ നോണ്‍ വെജ് നല്‍കാന്‍ കഴിയുമോയെന്ന കാര്യം ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ആലോചിച്ച്‌ തീരുമാനിക്കാം. അടുത്ത വര്‍ഷം കലോത്സവത്തിന് എന്തായാലും മാംസാഹാരം ഉണ്ടായിരിക്കുമെന്നും ശിവന്‍കുട്ടി ഉറപ്പ് നല്‍കി.

നോണ്‍വെജ് കഴിക്കുമ്ബോള്‍ കുട്ടികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടാകുമോയെന്ന ആശങ്കയുണ്ട്. അല്ലാതെ മാംസാഹാരം നല്‍കരുതെന്ന നിര്‍ബന്ധം സര്‍ക്കാരിനില്ല.

60 വര്‍ഷക്കാലം ഉണ്ടാകാതിരുന്ന ബ്രാഹ്‌മണ മേധാവിത്വം ഇപ്പോഴാണോ എല്ലാവരും കാണുന്നത്. 61ാമത് കലോത്സവം കുറ്റമറ്റ രീതിയില്‍ പുരോഗമിക്കുകയാണ്. ഇത് തകര്‍ക്കാനുള്ള ശ്രമമാണ് വിവാദമെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.

Related posts

Leave a Comment