‘തലയോട്ടി തുറന്ന നിലയില്‍, 40-ലധികം മുറിവുകള്‍’; ഡല്‍ഹിയില്‍ കാറിടിച്ച്‌ മരിച്ച യുവതിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഡല്‍ഹി സുല്‍ത്താന്‍പൂരില്‍ കാറിടിച്ച്‌ കൊല്ലപ്പെട്ട അഞ്ജലി സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

അഞ്ജലിയുടെ ശരീരത്തില്‍ നാല്‍പ്പതിലധികം മുറിവുകളുണ്ടെന്നും തലച്ചോറിന്റെ ഭാഗങ്ങള്‍ ലഭിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൗലാന അബ്ദുള്‍ കലാം ആസാദ് മെഡിക്കല്‍ കോളെജിലെ വിദഗ്ധര്‍ ചേര്‍ന്നാണ് അഞ്ജലിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ട് ഡല്‍ഹി പൊലീസിന് കൈമാറി.

അഞ്ജലിയുടെ ശരീരത്തില്‍ തലച്ചോറിന്റെ ഭാഗങ്ങള്‍ പൂര്‍ണ്ണമായും നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

‘വാരിയെല്ലുകള്‍ നെഞ്ചിന് പിന്‍ഭാഗത്ത് നിന്നാണ് ലഭിച്ചത്. അരക്കെട്ടിന് പൊട്ടലുണ്ട്. ശരീരമാസകലം ചെളി പുരണ്ട അവസ്ഥയിലായിരുന്നുവെന്നും,’ റിപ്പോര്‍ട്ടില്‍ പറയുന്നു.
കൂടാതെ തലയോട്ടി പൂര്‍ണ്ണമായി തുറന്ന അവസ്ഥയിലായിരുന്നു. ചെളിയും അഴുക്കും നിറഞ്ഞ അവസ്ഥയിലായിരുന്നു അഞ്ജലിയുടെ തലയോട്ടിയെന്നും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

ഏകദേശം നാല്‍പ്പതിലധികം മുറിവുകളാണ് അഞ്ജലിയുടെ ശരീരത്തിലുണ്ടായിരുന്നത്. ചെളിയും മറ്റും നിറഞ്ഞ അവസ്ഥയിലായിരുന്നു ശരീരമെന്നും എട്ട് പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

തലയ്ക്കും നട്ടെല്ലിനും ഇടത് തുടയെല്ലിനും സമീപം രക്തസ്രാവം ഉണ്ടായിരുന്നുവെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Related posts

Leave a Comment