ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കി സൗദി ക്ലബ്; സൂപ്പര്‍താരത്തെ അല്‍ നാസര്‍ വാങ്ങിയത് റെക്കോര്‍ഡ് തുകയ്ക്ക്

റിയാദ്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സൌദി അറേബ്യന്‍ ക്ലബ് സ്വന്തമാക്കി.

പ്രതിവര്‍ഷം 1,770 കോടി രൂപ പ്രതിഫലം നല്‍കി സൗദി അറേബ്യന്‍ ക്ലബായ അല്‍ നസര്‍ ആണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ സ്വന്തമാക്കിയത്.

നേരത്തെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും കോച്ചിനുമെതിരെ ഒരു അഭിമുഖത്തില്‍ ആഞ്ഞടിച്ചതോടെയാണ് റൊണാള്‍ഡോ അവിടെനിന്ന് പുറത്തായത്. ലോകകപ്പില്‍ ഫ്രീ ഏജന്റായിട്ടാണ് ക്രിസ്റ്റ്യാനോ കളിച്ചത്.

‘ചരിത്രം എഴുതപ്പെടുകയാണ്. ഇത് വിജയങ്ങളിലേക്ക് എത്താന്‍ ഞങ്ങളുടെ ക്ലബിനെ മാത്രമല്ല, ലീഗിനേയും രാജ്യത്തേയും ഞങ്ങളുടെ തലമുറകളേയും ഈ ട്രാന്‍സ്ഫര്‍ സ്വാധീനിക്കും’,

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ടീമിലെടുത്തെന്ന വാര്‍ത്ത സ്ഥിരീകരിച്ച്‌ അല്‍ നസര്‍ ട്വീറ്റ് ചെയ്തു.

ഒരു ഫുട്‌ബോള്‍ താരത്തിന് ലഭിച്ച ഏറ്റവും ഉയര്‍ന്ന പ്രതിഫലത്തിനാണ് ക്രിസ്റ്റ്യാനോ അല്‍ നസറിലെത്തുന്നത്.

മറ്റൊരു സൗദി ടീമായ അല്‍ ഹിലാല്‍ ക്രിസ്റ്റിയാനോയ്ക്ക് 3000 കോടി രൂപ പ്രതിഫലം ഓഫര്‍ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Related posts

Leave a Comment