വര്‍ക്കലയില്‍ പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു, ആണ്‍സുഹൃത്ത് പിടിയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വടശ്ശേരി സംഗീത നിവാസില്‍ സംഗീതയാണ് (17) കൊല്ലപ്പെട്ടത്. രണ്ടാം വര്‍ഷം ഡിഗ്രി വിദ്യാര്‍ത്ഥിനിയാണ്.

വീടിന് പുറത്ത് ചോരയില്‍ കുളിച്ച നിലയില്‍ ഇന്നലെ രാത്രി കണ്ടെത്തുകയായിരുന്നു. സഹോദരിക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു സംഗീത. ശേഷം രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു.

തുടര്‍ന്ന് ബന്ധുക്കള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സംഗീതയുടെ ആണ്‍ സുഹൃത്ത് പള്ളിയ്‌ക്കല്‍ സ്വദേശി ഗോപു (20) പിടിയിലായി. സംഗീതയും ഗോപുവും അടുപ്പത്തിലായിരുന്നു.

ഗോപു സംഗീതയില്‍ വിശ്വാസം ഉറപ്പിക്കുന്നതിനായി മറ്റൊരു നമ്ബറില്‍ നിന്ന് അഖില്‍ എന്ന പേരില്‍ പെണ്‍കുട്ടിയുമായി ചാറ്റ് ചെയ്യുകയും മറ്റും ചെയ്തിരുന്നതായി പൊലീസ് പറയുന്നു.

ഇയാള്‍ ഇത്തരത്തില്‍ സംഗീതയുമായി ബന്ധം തുടരുകയായിരുന്നു. ഇതിനിടെ ഇന്നലെ ‘അഖില്‍’ ആവശ്യപ്പെട്ടപ്രകാരം സഹോദരിയെ അറിയിച്ച്‌ സംഗീത വീടിന് പുറത്തേയ്ക്ക് പോവുകയായിരുന്നു.

യുവാവിനെ കണ്ടപ്പോള്‍ ഇത് ഗോപു തന്നെയെന്ന് സംഗീതയ്ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച്‌ സംഗീതയെ ആക്രമിക്കുകയായിരുന്നു. ഗോപു ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്.

Related posts

Leave a Comment