സ്വര്‍ണക്കടത്ത് ക്വട്ടേഷനിലെ സൂത്രധാരി; പി. ജയരാജനെതിരേ പരാതി പ്രളയവുമായി ഇ.പി അനുകൂലികള്‍

കണ്ണൂര്‍: ഇ.പി. ജയരാജനെതിരേ സാമ്പത്തിക ആരോപണം ഉന്നയിച്ച പി. ജയരാജനെതിരേ സിപിഎം കേന്ദ്ര-സംസ്ഥാന നേതൃത്വത്തിന് പരാതി പ്രളയം.

വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഇ.പി. അനുകൂല പാര്‍ട്ടി പ്രവര്‍ത്തകരാണ് പി. ജയരാജനെതിരേ പരാതിയുമായി രംഗത്തെത്തിയത്.

പി. ജയരാജന്‍റെ ക്വട്ടേഷന്‍ ബന്ധം അന്വേഷിക്കണം എന്നാണ് പ്രധാന ആവശ്യം. കണ്ണൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘവുമായി പി. ജയരാജന് ബന്ധമുണ്ട്.

വടകരയില്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പിരിച്ച തുക മുഴുവന്‍ പാര്‍ട്ടിക്ക് നല്‍കിയില്ലെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, റിസോര്‍ട്ട് വിവാദത്തില്‍ പാര്‍ട്ടി വേദികളില്‍ മറുപടി പറയാന്‍ ഇ.പി. ജയരാജന്‍ ഒരുങ്ങുകയാണ്. വിവാദത്തില്‍ പാര്‍ട്ടി അന്വേഷണം വന്നാല്‍ ഇ.പി. ജയരാജന് എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറിനില്‍ക്കേണ്ടി വരും.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടിയേറ്റില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

Related posts

Leave a Comment