കാട്ടകാമ്ബാല്‍ പഞ്ചായത്തിലെ മലപ്പുറം ജില്ലാ അതിര്‍ത്തികള്‍ അടച്ച് പോലീസ് സുരക്ഷ ശക്തമാക്കി. മലപ്പുറം ജില്ല റെഡ് സോണ്‍ ആയതോടെ ജില്ലാ അതിര്‍ത്തികളായ കാട്ടകാമ്ബാല്‍ സ്രായില്‍ക്കടവ് പാലം, പെരുന്തുരുത്തി പുളിക്കടവ് പാലം, ഐന്നൂര്‍ ഒതളൂര്‍ ബണ്ട് റോഡ്, കാട്ടകാമ്ബാല്‍ അമ്ബലക്കടവ് എന്നിവിടങ്ങളാണ് അടച്ചത്. മലപ്പുറവുമായി അതിര്‍ത്തി പങ്കിടുന്ന ഇവിടെ റോഡില്‍ കൈവരികള്‍ കെട്ടിയാണ് ഗതാഗതം തടയുന്നത്. പോലീസ് മുഴുവന്‍ സമയവും പ്രദേശങ്ങളിലുണ്ട്. മലപ്പുറം ജില്ലയില്‍ നിന്നും വരുന്ന നിരവധി ബൈക്ക്, കാര്‍ യാത്രക്കാരെയാണ് രണ്ട് ദിവസങ്ങളിലായി പോലീസ് ഈ ഭാഗങ്ങളില്‍ നിന്ന് തിരിച്ചയച്ചത്. തൃശൂര്‍ ജില്ലയിലുള്ളവരെയും അങ്ങോട്ട് കടത്തിവിടുന്നില്ല. കുന്നംകുളം എസിപി ടി എസ് സിനോജിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അതിര്‍ത്തികളില്‍ രണ്ടു ദിവസവും (തിങ്കള്‍, ചൊവ്വ) പരിശോധന നടത്തി. മെയ് 3 വരെ അതിര്‍ത്തികള്‍ അടച്ചിട്ട് പരിശോധന കര്‍ശനമാക്കുമെന്നും പോലീസ് അറിയിച്ചു.
Related posts
-
നിത്യാനന്ദയുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോ? നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി
ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട്... -
ജനസാഗരമായി കല്‍പ്പറ്റ; പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ തുടങ്ങി
കല്‍പ്പറ്റ: വയനാട് ലോക്സഭാ സ്ഥാനാര്‍ത്ഥി പ്രിയങ്കാ ഗാന്ധിയുടെ റോഡ് ഷോ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്ന് തുടങ്ങി. പ്രിയങ്ക ഗാന്ധി ഇന്നു നാമനിര്‍ദേശപത്രിക... -
നവീൻ ബാബുവിന്റെ മൃതദേഹത്തിനരികെ പൊട്ടിക്കരഞ്ഞ് ദിവ്യ എസ് അയ്യര്‍
പത്തനംതിട്ട : ണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ പൊതുദര്‍ശന ചടങ്ങില്‍ വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകര്‍. പത്തനംതിട്ട കളക്ടറേറ്റില്‍ വികാരനിര്‍ഭരമായ യാത്രയയപ്പാണ് തങ്ങളുടെ പഴയ...