ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം; കേരളത്തിൽ തിങ്കളാഴ്ച ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം:  തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 48 മണിക്കൂറിൽ പടിഞ്ഞാറ് – തെക്ക് പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്കു നീങ്ങാൻ സാധ്യത.

ഇതിന്റെ ഫലമായി തെക്കൻ കേരളത്തിൽ ഡിസംബർ 26ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

Related posts

Leave a Comment