പരീക്ഷ ജയിക്കാത്തവരും ബിരുദദാന ചടങ്ങില്‍; ആരോഗ്യമന്ത്രി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ പരീക്ഷ ജയിക്കാത്തവര്‍ക്ക് ബിരുദം നല്‍കിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു.

ഇത് സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.

തിരുവനന്തപുരത്തെ സര്‍ക്കാര്‍ ആയുര്‍വേദ കോളജില്‍ കഴിഞ്ഞ വ്യാഴാഴ്ച നടന്ന ബിരുദദാന ചടങ്ങില്‍ പരീക്ഷ പാസാകാത്തവരും പങ്കെടുത്തെന്നാണ് ആരോപണം.
ചടങ്ങില്‍ പങ്കെടുത്ത 65 പേരില്‍ ഏഴു പേര്‍ പരീക്ഷ പാസായിരുന്നില്ല. ഇവരും ചടങ്ങില്‍ ഗൗണ്‍ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയെന്നാണ് പരാതി.

പരിപാടി സംഘടിപ്പിച്ചത് തങ്ങളല്ലെന്നും എസ്‌എഫ് ഐ നേതൃത്വം നല്‍കുന്ന ഹൗസ് സര്‍ജന്‍സ് അസോസിയേഷനാണെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.

സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കുമെന്നു കോളജ് പ്രിന്‍സിപ്പല്‍ പ്രതികരിച്ചിരുന്നു.

Related posts

Leave a Comment