തായ്ലന്ഡ് ഉള്‍ക്കടലില്‍ തായ്ലന്ഡ് നാവികസേനയുടെ യുദ്ധകപ്പല്‍ മുങ്ങി. 106ഓളം പേരാണ് സംഭവസമയം യുദ്ധക്കപ്പലിനുള്ളില്‍ ഉണ്ടായിരുന്നത്.
75ഓളം പേരെ ഇതുവരെ രക്ഷപെടുത്തിയെന്നും, 31ഓളം പേര് ഇപ്പോഴും കുടുങ്ങി കിടക്കുകയാണെന്നും നാവികസേന അറിയിച്ചു. ഇവരെ രക്ഷപെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
തായ്ലന്ഡ് നാവികസേനയുടെ സുഖോ തായി എന്ന യുദ്ധക്കപ്പലാണ് മുങ്ങിയത്.
ഞായറാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കടലില്‍ പട്രോളിംഗ് നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ശക്തമായ കാറ്റില്‍ കടല്‍വെള്ളം കപ്പലിനുള്ളിലേക്ക് കയറി വൈദ്യുത സംവിധാനങ്ങള്‍ തകരാറിലാവുകയായിരുന്നു.
കടല്‍വെള്ളം തിരികെ പമ്ബ് ചെയ്ത് കളയാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിക്കാതെ വന്നു. നിരവധി യുദ്ധക്കപ്പലുകളും ഹെലികോപ്റ്ററുകളും ഇപ്പോഴും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.
1987 മുതല്‍ തായ് നാവികസേന ഉപയോഗിക്കുന്ന അമേരിക്കന്‍ നിര്‍മിത യുദ്ധക്കപ്പലാണ് അപകടത്തില്‍പ്പെട്ടത്.