ഖത്തര്‍ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന ജയിച്ചതോടെ വിവസ്ത്രയായി യുവതി. ലോകമെമ്പാടുമുള്ള ടെലിവിഷന്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരിക്കെയായിരുന്നു യുവതി ക്യാമറ കണ്ണുകള്‍ക്ക് മുന്നില്‍ സ്വയം വിവസ്ത്രയായത്.
ഗൊണ്‍സാലോ മോണ്ടീലിന്റെ പെനാല്‍റ്റികിക്ക്, ഫ്രാന്‍സിനു മേല്‍ പരാജയത്തിന്റെ കരിനിഴല്‍ വിരിച്ചതോടെയാണ് യുവതി തന്റെ ടീഷര്‍ട്ട് ഊരിയെറിഞ്ഞ് ലോകത്തിന് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചത്. ഖത്തര്‍ പൊലീസ് പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്തു.
അതേസമയം, അല്പവസ്ത്രധാരിയായി ലോകകപ്പ് വേദികളിലെത്തി വാര്‍ത്തകളില്‍ ഇടം നേടിയ ക്രൊയേഷ്യന്‍ മോഡലിന് ലഭിച്ച ഇളവുകളൊന്നും ഈ യുവതിക്ക് കിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
ആവേശത്തോടെ ക്യാമറക്ക് മുന്‍പില്‍ ഉടുതുണി പറിച്ചെറിഞ്ഞ ആര്‍ജന്റീനിയന്‍ ആരാധികയെ ഖത്തര്‍ പൊലീസ് പിടികൂടുകയായിരുന്നു. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് നേരേ ഉയര്‍ത്തിയ വെല്ലുവിളിയായാണ് അധികൃതര്‍ യുവതിയുടെ നീക്കത്തെ കാണുന്നത്.
ഒരുപക്ഷെ ഇനിയവര്‍ക്ക് വിധിക്കുന്നത് ജയില്‍ ശിക്ഷയാകാം. അര്‍ജന്റീനിയന്‍ ആരാധാകരുടെ വിജയാഘോഷങ്ങള്‍ ഒപ്പിയെടുക്കാന്‍ തിരിഞ്ഞ ക്യാമറക്കണ്ണുകള്‍ക്ക് അവര്‍ ആഗ്രഹിച്ചതിലും കൂടുതല്‍ നല്‍കിക്കൊണ്ടായിരുന്നു ഈ യുവതി നഗ്‌നത പ്രദര്‍ശനം നടത്തിയത്.
അതേസമയം, ഫൈനല്‍ മത്സരത്തിന് തൊട്ടുമുമ്പ് അര്‍ജന്റീനന്‍ മോഡലായ മറ്റൊരു യുവതി അര്‍ജന്റീന ജയിച്ചാല്‍ താന്‍ തെരുവിലൂടെ നഗ്നയായി ഓടുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ലൂസിയാന സലാസര്‍ എന്ന യുവതിയായിരുന്നു ഈ പരസ്യ പ്രഖ്യാപനം നടത്തിയത്. ലൂസിയാന സലാസര്‍, അര്‍ജന്റീന കപ്പ് നേടിയാല്‍ താന്‍ നഗ്നയായി തെരുവില്‍ ഓടുമെന്ന് പ്രഖ്യാപിച്ചു. ലോകകപ്പ് ജയിച്ചാല്‍ ഞാന്‍ അര്‍ജന്റീനയുടെ തെരുവില്‍ നഗ്നനായി ഓടുമെന്നായിരുന്നു താരത്തിന്റെ പ്രഖ്യാപനം.
2010ല്‍ കോച്ച് ഡീഗോ മറഡോണയുടെ കാലത്തും യുവതി ഈ ഓഫര്‍ വെച്ചിരുന്നെങ്കിലും അര്‍ജന്റീനയ്ക്ക് കപ്പ് നേടാനായിരുന്നില്ല
തികഞ്ഞ യാഥാസ്ഥികത്വം പുലര്‍ത്തുന്ന ഖത്തറില്‍ ലോകകപ്പ് സംഘടിപ്പിച്ചത് വലിയൊരു വിഭാഗം ആരാധകരെ നിരാശയിലാഴ്‌ത്തിയിരുന്നു.
നാലുവര്‍ഷത്തിലൊരിക്കല്‍ എത്തുന്ന ഫുട്ബോള്‍ മാമാങ്കം കേവലം മൈതാനത്തെ കളിയായി ഒതുങ്ങുകയായിരുന്നു ഇത്തവണ എന്നതും വാസ്തവമാണ്.
പ്രാദേശിക സംസ്‌കാരത്തേയും, ഖത്തര്‍ നിയമങ്ങളേയും അനുസരിക്കണമെന്ന് കാണികള്‍ക്ക് കര്‍ശനമായ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഒരു പരിധിക്കപ്പുറം ശരീരം പുറത്തു കാട്ടുന്ന രീതിയിലുള്ള വസ്ത്രധാരണം പാടില്ലെന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
തോളുകളും കാല്‍മുട്ടുകളും മൂടത്തക്ക രീതിയിലുള്ള വസ്ത്രധാരണം വേണമെന്നാണ് ഖത്തര്‍ നിയമം അനുശാസിക്കുന്നത്. അതുപോലെ സ്ത്രീകള്‍ ഇറുകിയ വസ്ത്രം ധരിക്കുന്നതും ഉദര ഭാഗങ്ങള്‍ പുറത്തു കാട്ടുന്നതും നിരോധിച്ചിരിക്കുകയാണിവിടെ.
ഖത്തര്‍ വംശീയരല്ലാത്ത സ്ത്രീകള്‍ പക്ഷെ ശരീരം മുഴുവന്‍ മൂടുന്ന പര്‍ദ്ദ ധരിക്കണമെന്നില്ല.
ഏതൊരു ലോകകപ്പിന്റെയും ആകര്‍ഷണങ്ങളില്‍ ഒന്നായിരുന്നു വാഗ്സ് എന്നറിയപ്പെടുന്ന, കളിക്കാരുടെ ഭാര്യമാരും കാമുകിമാരും അടങ്ങുന്ന സംഘം.
വസ്ത്രധാരണ രീതികൊണ്ടും ജീവിതശൈലികൊണ്ടും ലോകകപ്പ് നാളുകളില്‍ മാധ്യമങ്ങളുടെ തലക്കെട്ടില്‍ ഇടംകണ്ടെത്താറുണ്ടായിരുന്ന ഈ വിഭാഗവും ഇക്കുറി ഏറെക്കുറെ നിശബ്ദരായിരുന്നു.
അവര്‍ക്ക് പോലും പലപ്പോഴും നെഞ്ച് മറയ്ക്കാനായി കഴുത്തിലൂടെ സ്‌കാര്‍ഫുകള്‍ അണിയേണ്ടതായി വന്നിരുന്നു.
ഈ കര്‍ശന നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ക്രൊയേഷ്യന്‍ മോഡലായ ഇവാന നോള്‍ എന്ന 26 കാരി പ്രകോപനകരമായ രീതിയില്‍ വസ്ത്രമണിഞ്ഞ് വിവാദം സൃഷ്ടിച്ചത്.
അറസ്റ്റിനെ താന്‍ ഭയക്കുന്നില്ലെന്ന് പറഞ്ഞ ഇവാനയെ പക്ഷെ എന്തുകാരണം കൊണ്ടോ ഖത്തര്‍ പൊലീസ് അറസ്റ്റ് ചെയ്തില്ല.
ഒരുപക്ഷെ, മത്സരങ്ങള്‍ നടക്കുന്നതിനിടയില്‍ അത്തരത്തിലൊരു നടപടി ലോകകപ്പിന്റെ ശോഭ കെടുത്തിയേക്കുമെന്നും, ലോക രാഷ്ട്രങ്ങള്‍ക്ക് മുന്‍പില്‍ ഖത്തറിനെ നാണം കെടുത്തിയേക്കും എന്നും ഭയന്നായിരിക്കാം അത്.