മണിയന്‍പിളള രാജുവിന്റെ മകനും യുവ നടനുമായ നിരഞ്ജ് മണിയന്‍പിളള രാജു വിവാഹിതനായി. തിരുവനന്തപുരം സ്വദേശി നിരഞ്ജനയാണ് വധു.
പാലിയത്ത് വിനോദ് ജി പിളളയുടെ സിന്ധുവിന്റെയും മകളായ നിരഞ്ജന ഫാഷന്‍ ഡിസൈനറാണ്.
കൊച്ചിയില്‍ നടന്ന വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ മമ്മൂട്ടി, ജയറാം എന്നിവര്‍ എത്തിയിരുന്നു. ‘ബ്ലാക്ക് ബട്ടര്‍ഫ്ലൈസ്’ എന്ന ചിത്രത്തിലൂടെയാണ് നിരഞ്ജ് സിനിമാ മേഖലയിലെത്തുന്നത്.
പിന്നീട് ‘ബോബി’, ‘ഡ്രാമ’, ‘സകലകലാശാല’, ‘സുത്രകാരന്‍’, ‘ഫൈനല്‍സ്’, ‘ഒരു താത്വിക അവലോകനം’ എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
ഷാന്‍ തുളസീധരന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘ഡിയര്‍ വാപ്പി’ യാണ് നിരഞ്ജിന്റെ ഏറ്റവും പുതിയ ചിത്രം.
അനഘ നാരായണന്‍, ലാല്‍,ശ്രീരേഖ എന്നിവര്‍ മറ്റു കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം മുത്തയ്യ മുരളിയാണ് നിര്‍മ്മിക്കുന്നത്.