‘മമ്മൂട്ടിയുടെ ഡ്രൈവറായ സുഖമാ’… ഓസ്ട്രേലിയയിൽ 2300 കി.മീ കാറോടിച്ച് മമ്മൂട്ടി

മമ്മൂട്ടി എന്ന നടന് അഭിനയത്തോടു മാത്രമല്ല ഫൊട്ടൊഗ്രഫി, ഡ്രൈവിങ്ങ് എന്നിവയോടും ഒരു പ്രത്യേക താത്പര്യമാണ്.

മമ്മൂട്ടി തന്റെ ക്യാമറയില്‍ പകര്‍ത്തി നല്‍കിയ ചിത്രങ്ങള്‍ പല താരങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ മമ്മൂട്ടിയുടെ ഡ്രൈവിങ്ങ് കമ്പം എത്രത്തോളമുണ്ടെന്ന് കാണിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.

ഓസ്ട്രേലിയയില്‍ അവധി ആഘോഷിക്കാനെത്തിയതാണ് മമ്മൂട്ടി. ഓസ്ട്രേലിയന്‍ പാതകളിലൂടെ കാറോടിക്കുകയാണ് മലയാളത്തിന്റെ മേഗാസ്റ്റാര്‍. താരത്തിന്റെ പി ആര്‍ റോബേര്‍ട്ടാണ് വീഡിയോ പങ്കുവച്ചത്.

വീഡിയോയ്ക്കൊപ്പം ഒരു കുറിപ്പും റോബേര്‍ട്ട് ഷെയര്‍ ചെയ്തിട്ടുണ്ട്.

സിഡ്ണിയില്‍ നിന്ന് കാന്‍മ്പറിയിലേക്കും അവിടുന്ന് മെല്‍ബണിലേക്കുമാണ് മമ്മൂട്ടി ഡ്രൈവ് ചെയ്തത്. മൂളിപാട്ടു പാടി വളരെ സന്തോഷത്തില്‍ കോളേജ് കാലത്തെ ഓര്‍മകളൊക്കെ പറഞ്ഞാണ് താരം ഡ്രൈവിങ്ങ് ആസ്വദിച്ചതെന്നാണ് റോബേര്‍ട്ട് കുറിച്ചത്.

മമ്മൂട്ടിയുടെ സുഹൃത്തായ രാജശേഖരന്‍, ഭാര്യ സുല്‍ഫത്ത് എന്നിവരും യാത്രയില്‍ കൂടെയുണ്ടായിരുന്നു. 2300 കിലോമീറ്ററാണ് യുവത്വം തുളുമ്ബുന്ന ഈ എഴുപത്തൊന്നുകാരന്‍ രണ്ടു ദിവസം കൊണ്ടു പിന്നിട്ടത്.

മണികൂറുകള്‍ കൊണ്ട് ആ നാട്ടിലെ ഗതാഗത നിയമങ്ങള്‍ കൃത്യമായി അറിയുന്ന ഒരു ഓസ്ട്രേലിയകാരനായി മമ്മൂട്ടി മാറിയെന്നും കുറിപ്പില്‍ പറയുന്നു.

Related posts

Leave a Comment