പ്രിയ നായിക മോനിഷയുടെ ഓര്‍മ്മയില്‍ മലയാള സിനിമ

മലയാളത്തിന്റെ പ്രിയ നായികാ മോനിഷ വിടവാങ്ങിയിട്ട് ഇന്ന് 30 വര്ഷം തികയുകയാണ്.

ചേര്‍ത്തലയില്‍ വെച്ച വാഹനാപകടത്തില്‍ മോനിഷ മരണത്തിന് കീഴടങ്ങിയപ്പോള്‍, നഷ്ട്ടം മലയാള കരക്ക് മുഴുവനാണ്.

ഒരു പക്ഷെ മലയാളികള്‍ എത്രയും അധികം നെഞ്ചേറ്റിയ അഭിനേതാവ് വേറെ ഉണ്ടാക്കില്ല…. മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി മോനിഷ വന്നിറങ്ങിയത്, മലയാളികളുടെ മനസ്സിലേക്കായിരുന്നു. ഇന്നും ആ സ്ഥാനത്തിന് ഒരു കോട്ടവും തട്ടിയിട്ടില്ല.

എം. ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം നിര്‍വഹിച്ച സിനിമയായ നഖക്ഷതങ്ങളിലൂടെയാണ് മോനിഷ മലയാള സിനിമയില്‍ ചുവട് ഉറപ്പിക്കുന്നത് . നഖക്ഷതങ്ങളിലെ അഭിനയത്തിലെ മികച്ച അഭിനേതാവിനുള്ള ദേശീയ പുരസ്‌കാരം നേടുമ്പോള്‍ മോനിഷക്ക് പ്രായം വെറും 16.

ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഭിനേത്രി എന്ന വിശേഷണവും ഇത്‌ വഴി മോനിഷ നേടി.

ആറ് വര്‍ഷത്തോളം നീണ്ടു നിന്ന അഭിനയ ജീവിതം അക്ഷരാര്‍ത്ഥത്തില്‍ മലയാള സിനിമയുടെ കൂടി സുവര്‍ണ കാലമായിരുന്നു. നഖക്ഷതത്തിലെ ഗൗരി , പെരുന്തച്ചനിലെ കുഞ്ഞിക്കാവ്, കമലദളത്തിലെ മാളവിക നങ്യാര്‍, കടവിലെ ദേവി, ചമ്പക്കുളം തച്ചനിലെ അമ്മു , അധിപനിലെ ഗീത എന്നിവയൊക്കെ മലയാളികളുടെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങളായിരുന്നു.

നൃത്തത്തിലെ മെയ്‌വഴക്കവും, ഭാവാഭിനയവും അഭിനയ ജീവിതത്തിന് കരുത്തായി. കര്‍ണാടക ഗവണ്‍മെന്റ് ഭരതനാട്യ നര്‍ത്തകര്‍ക്കായി നല്‍കുന്ന ‘കൌശിക അവാര്‍ഡ്’ മോനിഷയ്ക്കു ലഭിച്ചു.

ഗ്രാമീണത തുളുമ്ബുന്ന മുഖവും, വിടര്‍ന്ന കണ്ണുകളും മലയാളികള്‍ നെഞ്ചിലേറ്റി. മലയാളത്തിനു പുറമെ തമിഴ് സിനിമകളിലും , കന്നട സിനിമയിലും മോനിഷ അഭിനയിച്ചിട്ടുണ്ട്.

1992 ഡിസംബര്‍ 05 ന് ചേര്‍ത്തല അടുത്ത് X RAY ജംഗ്ഷനില്‍ വെച്ച്‌ ഉണ്ടായ വാഹനാപകടത്തില്‍ മോനിഷയെ മരണം തട്ടിയെടുത്തപ്പോള്‍ ഈറന്‍ അണിയാത്തവരായി ആരും ഉണ്ടായിരുന്നില്ല …കാലം എത്ര കഴിഞ്ഞാലും മലയാളികള്‍ നിങ്ങളെ മറക്കില്ല .

Related posts

Leave a Comment