കമൻറ് അടിച്ചത് ചോദ്യം ചെയ്തതിന് വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും എതിരെ ക്രൂരമായ ആക്രമണം; മൂന്നുപേര്‍ പിടിയില്‍

കോട്ടയം: കമൻറ് അടിച്ചത് ചോദ്യം ചെയ്ത വിദ്യാര്‍ത്ഥിനിക്കും സുഹൃത്തിനും എതിരെ ക്രൂരമായ അക്രമം.

ഇന്നലെ രാത്രി പത്തരയോടെയാണ് കോട്ടയം നഗര ഹൃദയത്തില്‍ സെന്‍ട്രല്‍ ജംഗ്ഷനില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ആക്രമണമുണ്ടായത്.

സിഎംഎസ് കോളേജിലെ വിദ്യാര്‍ത്ഥിനിയും സുഹൃത്തുമാണ് മൂന്നംഗ സംഘത്തിന്റെ ക്രൂരമായ അക്രമത്തിന് വിധേയരായത്.

സംഭവത്തില്‍ കോട്ടയം താഴത്തങ്ങാടി സ്വദേശികളായ മുഹമ്മദ് അസ്ലം, അഷ്ക്കര്‍, ഷെബീര്‍ എന്നിവരാണ് അറസ്റ്റിലായത്.

സംഭവം ഉണ്ടായതിന് തൊട്ടു പിന്നാലെ രാത്രി തന്നെ പോലീസ് മൂന്നു പ്രതികളെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സിഎംഎസ് കോളജിലെ തന്നെ മറ്റൊരു വിദ്യാര്‍ത്ഥിക്ക് ഇന്നലെ അപകടത്തില്‍ പരിക്കേറ്റിരുന്നു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.

ഇവര്‍ക്കുള്ള വസ്ത്രങ്ങളും മറ്റും നല്‍കുന്നതിന് വേണ്ടിയാണ് പെണ്‍കുട്ടിയും സുഹൃത്തും രാത്രി പുറത്തിറങ്ങിയത്.

തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകുന്ന വഴി നഗരത്തിലെ തട്ടുകടയില്‍ നിന്ന് ഭക്ഷണം കഴിച്ചു. ഇവിടെ വച്ചാണ് പെണ്‍കുട്ടിക്ക് നേരെ യുവാക്കള്‍ കമന്റ് അടിച്ചത്.

യുവാക്കളുടെ കമൻറ് അടി പെണ്‍കുട്ടിയും സുഹൃത്തും ചോദ്യം ചെയ്തത് പ്രകോപനത്തിന് കാരണമായി. ഇതോടെയാണ് വാക്കേറ്റവും ക്രൂരമായ അക്രമവും അരങ്ങേറിയത്.

 

Related posts

Leave a Comment