തിരുവനന്തപുരം: കൊല്ലം ജില്ലയില്‍ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണസാധനങ്ങള്‍ പിടികൂടി.
കൊല്ലം കൊട്ടാരക്കരയിലാണ് ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് കരിഓയില്‍ പോലിരിക്കുന്ന പഴകിയ എണ്ണയും ബിരിയാണിയില്‍ നിന്ന് മാറ്റി വച്ച ഇറച്ചിയും കണ്ടെത്തിയത്.
അതേസമയം ഈ ഹോട്ടലുകളുടെ പേര് വിവരങ്ങള്‍ അധികൃതര്‍ പുറത്ത് വിട്ടിട്ടില്ല.
തിരുവനന്തപുരം ഭാഗത്തേക്കുള്ള എംസി റോഡിന്റെ വശങ്ങളിലുള്ള ആറ് ഹോട്ടലുകളിലാണ് പരിശോധന നടത്തിയത്. പഴകിയ എണ്ണ തുടര്‍ച്ചയായി ഉപയോഗിച്ചാണ് പാചകം ചെയ്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.
ബാക്കി വരുന്ന ബിരിയാണിയില്‍ നിന്ന് ഇറച്ചി എടുത്ത് മാറ്റി വച്ച ശേഷം വീണ്ടും ചൂടാക്കി നല്‍കുന്നതും പതിവാണെന്ന് കണ്ടെത്തി