കണ്ണൂര്‍: സിപിഎം നേതാവായ കെ കെ രാഗേഷിന്റെ ബലത്തില്‍ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോയിസേറ്റ് പ്രൊഫസര്‍ ആകാന്‍ ഒരുങ്ങിയിറങ്ങിയ പ്രിയ വര്‍ഗീസിന് കനത്ത് തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
കോടതിയുടെ രൂക്ഷ വിമര്‍ശനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത് . എന്നാല്‍, ആ വിമര്‍ശനം ഉള്‍ക്കൊള്ളാന്‍ നഴ്‌സറിക്കുട്ടികളുടെ പക്വത പോലും അവര്‍ കാണിച്ചില്ല.
കോടതി വിമര്‍ശനം വന്നതിന് പിന്നാലെ സൈബര്‍ ഗുണ്ടകളെ പോലെ അസഹിഷ്ണുതയുമായി ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു.
നാഷണല്‍ സര്‍വീസ് സ്‌കീമിനു വേണ്ടി കുഴിയല്ല, കക്കൂസ് വെട്ടിയെങ്കിലും അഭിമാനം മാത്രമാണെന്ന് പ്രിയ വര്‍ഗ്ഗീസ് ഫേസ്‌ബുക്കില്‍ കുറിച്ചു. അതേസമയം പോസ്റ്റിന് കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വന്നത്.
ഇതോടെ, ഇട്ട പോസ്റ്റ് പിന്‍വലിച്ചു തടിയെടുക്കുകയായിരുന്നു അവര്‍. കോടതി അലക്ഷ്യമാകുമോ എന്ന ഭയത്തിലാണ് അവര്‍ പോസ്റ്റ് പിന്‍വലിച്ചത്.
എന്‍എസ്‌എസ് കോര്‍ഡിനേറ്റര്‍ ആയി കുഴിവെട്ടാന്‍ പോയതിനെ അദ്ധ്യാപന പരിചയമായി കണക്കാക്കാന്‍ കഴിയില്ലെന്ന് സിംഗിള്‍ ബെഞ്ചിന്റെ പരാമര്‍ശത്തിനായിരുന്നു പ്രിയയുടെ മറുപടി.
പ്രിയ വര്‍ഗീസിനെതിരെ കോടതി വിമര്‍ശനം ഉന്നയിക്കുക മാത്രമല്ല, ചോദ്യങ്ങളും ചോദിച്ചു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നോയെന്നും സ്റ്റുഡന്റ് ഡയറക്ടര്‍ ആയ കാലയളവില്‍ പഠിപ്പിച്ചിരുന്നോയെന്നും കോടതി പ്രിയ വര്‍ഗീസിനോട് ചോദിച്ചു.
അദ്ധ്യാപനം എന്നത് ഗൗരവമുള്ള ഒരു ജോലിയാണെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു.
പ്രിയാ വര്‍ഗീസിന്റെ നിയമന വിഷയത്തില്‍ എങ്ങനെയാണു സ്‌ക്രീനിങ് കമ്മിറ്റി യോഗ്യത വിലയിരുത്തിയതെന്ന് കണ്ണൂര്‍ സര്‍വകലാശാലയോടു ഇന്നലെ ഹൈക്കോടതി ചോദിച്ചിരുന്നു.
അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയല്ലെന്നും ,ഉന്നത സ്ഥാനത്തേക്കുള്ള നിയമനം അധികൃതര്‍ ഗൗരവത്തോടെ കാണണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യയായ പ്രിയ വര്‍ഗീസിന്റെ നേരത്തെ വിവാദമായിരുന്നു.
മതിയായ യോഗ്യതയില്ലാതെയാണ് പ്രിയയ്ക്ക് നിയമനം നല്‍കുന്നതെന്നാരോപിച്ച് റാങ്ക് ലിസ്റ്റിലെ രണ്ടാം സ്ഥാനക്കാരന്‍ ചങ്ങനാശേരി എസ്. ബി കോളേജിലെ മലയാളം വിഭാഗം മേധാവി ജോസഫ് സക്കറിയയാണ് ഹര്‍ജി നല്‍കിയത്.
കണ്ണൂര്‍ സര്‍വകലാശാല രജിസ്ട്രാര്‍, പ്രിയ വര്‍ഗീസിനെ ന്യായീകരിച്ച് സത്യവാങ്മൂലം നല്‍കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. രജിസ്ട്രാര്‍ പക്ഷം പിടിക്കുന്നതെന്തിനാണെന്ന് മനസിലാകുന്നില്ല.
പ്രിയ വര്‍ഗീസിന് മതിയായ അദ്ധ്യാപന പരിചയമില്ലെന്നാണ് ഹര്‍ജിക്കാരന്റെ വാദം. വേണ്ടത്ര അദ്ധ്യാപന പരിചയമുണ്ടെന്നാണ് രജിസ്ട്രാര്‍ സത്യവാങ്മൂലം നല്‍കിയത്. ഏതു തരത്തിലാണ് അദ്ധ്യാപന പരിചയം വിലയിരുത്തിയത്?
സ്‌ക്രീനിങ് കമ്മിറ്റി എങ്ങനെയാണ് രേഖകള്‍ വിലയിരുത്തിയതെന്ന് സത്യവാങ്മൂലത്തിലില്ല. പ്രിയയ്ക്ക് ഇന്റര്‍വ്യൂവിന് എത്ര മാര്‍ക്കു കിട്ടിയെന്നല്ല, എങ്ങനെ ഇന്റര്‍വ്യൂവിലേക്ക് എത്തിയെന്നതാണ് പരിശോധിക്കുന്നത്.
പ്രിയക്ക് അസോ. പ്രഫസര്‍ നിയമനത്തിനുള്ള അദ്ധ്യാപന പരിചയമില്ലെന്നാണ് ഹരജിക്കാരന്റെ വാദം. ഗവേഷണ കാലത്തിന് ശേഷമുള്ള അദ്ധ്യാപന പരിചയം മൂന്ന് വര്‍ഷത്തില്‍ താഴെയാണ്.
ആകെ അഞ്ചു വര്‍ഷവും അഞ്ചു ദിവസവും മാത്രമാണ് അദ്ധ്യാപന പരിചയമുള്ളതെന്നും വ്യക്തമാക്കി.
എന്നാല്‍, അവധിയെടുക്കാതെയുള്ള ഗവേഷണ കാലം സര്‍വിസിന്റെ ഭാഗമായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷനില്‍ നടത്തിയ പ്രവര്‍ത്തനം അദ്ധ്യാപന പരിചയത്തിന്റെ ഭാഗമാണെന്നുമുള്ള വാദമാണ് പ്രിയ വര്‍ഗീസ് ഉന്നയിച്ചത്.
ഗവേഷണം അദ്ധ്യാപനത്തോടൊപ്പം നടത്തിയാലേ അസോ. പ്രഫസറായി നിയമിക്കാനുള്ള അദ്ധ്യാപന പരിചയത്തിന്റെ ഭാഗമായി കണക്കാക്കാനാവൂവെന്ന് യുജിസി വ്യക്തമാക്കി.
മതിയായ അദ്ധ്യാപന പരിചയം പ്രിയക്കുണ്ടെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ ബുധനാഴ്ചയും ആവര്‍ത്തിച്ചു. ഡെപ്യൂട്ടേഷന്‍ കാലയളവില്‍ പഠിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടായിരുന്നോയെന്നും ഇത്?
തുടര്‍ന്നാണ് വാദം പൂര്‍ത്തിയാക്കി ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.