യുദ്ധക്കളമായി തലസ്ഥാനം; കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം; ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ കെഎസ് യു സെക്രട്ടേറിയറ്റിലേക്ക് നടത്തിയ വിദ്യാഭ്യാസ സംരക്ഷണ മാര്‍ച്ചില്‍ സംഘര്‍ഷം.

ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന സര്‍ക്കാരിന്റെയും ഗവര്‍ണറുടേയും നടപടികളില്‍ പ്രതിഷേധിച്ചാണ് കെഎസ് യുവിന്റെ പ്രതിഷേധം. പ്രവര്‍ത്തകര്‍ പൊലീസിന് നേര്‍ക്ക് കല്ലും കമ്പുകളും വലിച്ചെറിഞ്ഞു.

സെക്രട്ടേറിയറ്റിന് മുന്നില്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ തകര്‍ക്കാനും ശ്രമിച്ചു.

പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ച കെഎസ് യു പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് രണ്ടു തവണ ജലപീരങ്കി പ്രയോഗിച്ചു.

എന്നാല്‍ പിരിഞ്ഞു പോകാതെ പ്രവര്‍ത്തകര്‍ തമ്പടിച്ചു. തുടര്‍ന്ന് നിരവധി കെഎസ് യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

എന്നാല്‍ കമ്പും വടികളുമായി പൊലീസിനെ കെഎസ് യു പ്രവര്‍ത്തകര്‍ നേരിട്ടതോടെ പൊലീസ് കണ്ണീര്‍ വാതകവും പ്രയോഗിച്ചു. സര്‍വകലാശാലകളെ സര്‍ക്കാര്‍ കമ്യൂണിസ്റ്റുവല്‍ക്കരിക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

കെ എസ് യു വിന് പുതിയ നേതൃത്വം ചുമതലയേറ്റെടുത്തശേഷം നടക്കുന്ന ആദ്യ സമരമാണിത്.

Related posts

Leave a Comment