ന്യൂഡൽഹി : രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി, ആര്‍പി രവിചന്ദ്രന്‍ എന്നിവരടക്കം ആറു പേരെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടു.
മറ്റൊരു പ്രതിയായ പേരറിവളവനെ വിട്ടയച്ച വ്യവസ്ഥകള്‍ ഇവര്‍ക്കും ബാധകമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. നളിനിയും ആര്‍പി രവിചന്ദ്രനും നല്കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.
പേരറിവാളനെ വിട്ടയച്ചതുപോലെ തനിക്കും മോചനം വേണമെന്നായിരുന്നു നളിനിയുടെ ആവശ്യം. നേരത്തെ കേസിലെ മറ്റൊരു പ്രതിയായ രവിചന്ദ്രനും ഇതേ ആവശ്യമുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
കേസിലെ ഏഴ് പ്രതികളില്‍ പേരറിവാളന്, നളിനി, രവിചന്ദ്രന്‍ എന്നിവര്‍ മാത്രമാണ് ഇന്ത്യക്കാര്‍. കേസിലെ മറ്റ് നാല് പ്രതികള്‍ ശ്രീലങ്കക്കാരാണ്. പേരറിവാളനെ മാസങ്ങള്‍ക്ക് മുമ്പ് ജയിലില്‍ നിന്ന് മോചിപ്പിച്ചിരുന്നു.
മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. സമ്പുർണ്ണ നീതി ഉറപ്പാക്കാന്‍ ഭരണഘടന സുപ്രീംകോടതിക്ക് നല്കുന്ന അധികാരം ഉപയോഗിച്ചാണ് ഉത്തരവ്.
സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിട്ടും ഗവര്‍ണര്‍ അത് നടപ്പാക്കാത്തതില്‍ രൂക്ഷ വിമര്‍ശനം സുപ്രീംകോടതി ഉന്നയിച്ചിരുന്നു. മുപ്പത് കൊല്ലത്തിലധികം ജയിലില്‍ കഴിഞ്ഞ ശേഷമാണ് പേരറിവാളന് മോചിതനായത്.
ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആര്‍ട്ടിക്കിള്‍ 142 ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്.
തുടര്‍ന്നാണ് പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.