‘പറക്കുംതളിക മോഡല്‍’ കല്യാണഓട്ടം; കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

കെഎസ്‌ആര്‍ടിസി ബസിന്റെ ‘പറക്കുംതളിക’ മോ‍ഡല്‍ കല്യാണ ഓട്ടത്തില്‍ മോട്ടോര്‍ വാഹനവകുപ്പ് കേസെടുത്തു.

മുന്‍വശത്തെ കാഴ്ച മറയ്ക്കും രീതിയില്‍ വഴി കാണാത്ത വിധം അലങ്കാരം നടത്തി ബസ് നിരത്തിലിറക്കിയതിനാണ് കേസ്. കെഎസ്‌ആര്‍ടിസി ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

സംഭവം വിവാദമായതിന് പിന്നാലെ വിവാഹ ഓട്ടത്തിന് ശേഷം മടങ്ങി എത്തിയ ബസ് വീണ്ടും സര്‍വീസിന് അയക്കരുതെന്ന് കെഎസ്‌ആര്‍ടിസി കോതമംഗലം ഡിപ്പോ അധികൃതരോട് എംവിഡി ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

ബസ് പരിശോധിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കിയാണ് വീണ്ടും സര്‍വീസ് നടത്തുന്നത് എംവിഡി തടഞ്ഞത്. ഡ്രൈവറോട് ഇന്ന് രാവിലെ 11 മണിക്ക് ഹാജരാകാന്‍ ജോയിന്‍റ് അര്‍ടിഒ നിര്‍ദേശവും നല്‍കിയിരുന്നു.

കെഎസ്‌ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് താല്‍ക്കാലിമായി സസ്പെന്‍ഡ് ചെയ്യും.

ഇന്നലെ രാവിലെയാണ് കെഎസ്‌ആര്‍ടിസി ബസ് ദിലീപ് ചിത്രമായ ‘പറക്കും തളിക’യിലെ ബസിനെ അനുസ്മരിപ്പിക്കും വിധം ‘അലങ്കരിച്ച്‌’ ഓട്ടം നടത്തിയത്. മരച്ചില്ലകളെല്ലാം കെട്ടിവച്ചായിരുന്നു ബസ് അലങ്കരിച്ചിരുന്നത്.

കോതമംഗലം നെല്ലിക്കുഴിയില്‍ നിന്ന് അടിമാലി ഇരുമ്പു പാലത്തേക്കാണ് ബസ് സര്‍വീസ് നടത്തിയത്.

Related posts

Leave a Comment